താരസുന്ദരി അഞ്ജലിയുടേയും യുവനടന് ജയ് യുടെയും തെന്നിന്ത്യൻ ഗോസിപ്പ് കോളങ്ങൾ ആഘോഷിക്കുന്ന പ്രണയ കഥയാണ്.
ഇവർ ജോഡിയായെത്തിയ എങ്കേയും എപ്പോതും എന്ന ചിത്രം ഹിറ്റായതിനു ശേഷമാണ് ഈ പ്രണയ കഥ പ്രചരിക്കാൻ തുടങ്ങിയത്.
പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ചില ഫോട്ടോകളെ അടിസ്ഥാനമാക്കിയും വാർത്തകൾ പ്രചരിച്ചു. അന്നൊന്നും ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിരുന്നില്ല.
എന്നാലിപ്പോൾ ഇതാദ്യമായി അഞ്ജലി ഒരു അഭിമുഖത്തിൽ ജയ്യുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കവേയായിരുന്നു ഈ തുറന്നുപറച്ചിൽ.
ജയ്യുമായി റിലേഷനിലായിരുന്നെന്നും ബ്രേക്കപ്പ് ആയി എന്നും ഗോസിപ്പുണ്ടല്ലോ എന്നായിരുന്നു ചോദ്യം. അതിന് ഞാനെപ്പോഴാണ് പ്രണയത്തിലായത് എന്നായിരുന്നു നടിയുടെ പ്രതികരണം.
ഒരു അഭിമുഖത്തിലും ജയ്യുമായി എന്തെങ്കിലും ബന്ധമുള്ളതായി ഞാൻ പറഞ്ഞിട്ടില്ല. അതെല്ലാം ഓരോരുത്തർ സങ്കൽപത്തിൽ ഉണ്ടാക്കുന്നതാണ്. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ അഭിമുഖങ്ങൾ പരിശോധിക്കാം.
പണ്ടൊക്കെ എന്തെങ്കിലും ഗോസിപ്പുകൾ കേട്ടാൽ അതിനുവേണ്ടി സമയം കളയുമായിരുന്നു. റൂമിൽ പോയിരുന്ന് കരഞ്ഞ് ബഹളമുണ്ടാക്കും.
കാണുന്നവരോടൊക്കെ ആ ഗോസിപ്പിനെ കുറിച്ച് പറയും. ഇപ്പോൾ ആ പ്രശ്നമില്ല. എന്റെ വിവാഹം നടന്നു എന്ന വാർത്ത വന്നാൽ, എന്തേ എന്നോട് ആരും പറഞ്ഞില്ല എന്ന നിലയിലേക്ക് മാറി- അഞ്ജലി പറഞ്ഞു.