തമിഴ് സിനിമയിലെ റോക്ക് സ്റ്റാർ എന്നറിയപ്പെടുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രർ. ഒരു സംഗീത സംവിധായകൻ എന്നതിലുപരി മികച്ച ഗായകനും കൂടിയാണ് അദ്ധേഹം.അനിരുദ്ധ് സംഗീതം നല്കുന്ന പാട്ടുകളെല്ലാം തന്നെ പെട്ടെന്നാണ് സോഷ്യൽ മീഡിയിയലും ജനങ്ങൾക്കിടയിലും വൈറലാകാറുള്ളത്. അതേസമയം ഇടക്കിടെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ആൻഡ്രിയയും അനിരുദ്ധും തമ്മിലുളള സ്വകാര്യ ചിത്രങ്ങലെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ആൻഡ്രിയ.
2012ലാണ് അനിരുദ്ധ് രവിചന്ദറും ആൻഡ്രിയ ജെറമിയയും തമ്മിലുള്ള ചില സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ ലീക്കാകുന്നത്. കൊലവെറി എന്ന പാട്ട് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന സമയത്താണ് ഈ ഫോട്ടോകളെല്ലാം ലീക്കാകുന്നത്. ആദ്യമെല്ലാം മോർഫ് ചെയ്ത ചിത്രമാണെന്ന രീതിയിലായിരുന്നു ആളുകൾ വിശ്വസിച്ചിരുന്നത്. പക്ഷെ ചിത്രം പുറത്ത് വന്നതോടെ ആൻഡ്രിയയും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നു.
അതേസമയം ചിത്രങ്ങൾ ലീക്കായതിൽ തങ്ങൾക്ക് ഖേദമില്ലെന്ന് താരങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത്തരം ചിത്രങ്ങൾ ഓൺലൈനിൽ വരാൻ പാടില്ലായിരുന്നു. എന്നാൽ അതേകുറിച്ചോർത്ത് തനിക്ക് ആശങ്കയില്ലെന്നാണ് അന്ന് ആൻഡ്രിയ പറഞ്ഞത്. 18 മാസം പഴക്കമുള്ളതായിരുന്നു ആ ചിത്രങ്ങൾ. എന്നാൽ പുറത്തായ ചിത്രങ്ങൾ തന്നെ കുറച്ച് അസ്വസ്ഥനാക്കിയെന്നായിരുന്നു അനിരുദ്ധ് പ്രതികരിച്ചിരുന്നു. എന്റെ ഫോണിൽ നിന്ന് ഈ ഫോട്ടോകൾ ആരോ ഡൗൺലോഡ് ചെയ്തത്.
ഇന്ത്യ ടുഡെക്ക് മുമ്പൊരിക്കൽ നല്കിയ അഭിമുഖത്തിൽ അനിരുദ്ധ് പറഞ്ഞതിങ്ങനെ; സ്ത്രീകളെ ചുംബിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന തരത്തിലുള്ള ആളല്ല ഞാൻ. എന്റെ മാതാപിതാക്കൾ എന്നെ ചില മൂല്യങ്ങളോടെ വളർത്തിയതാണ്. ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും ഇടയിൽ അവർ എന്നോടൊപ്പം നിന്നു. ഭൂതകാലത്തിൽ നിന്ന് എന്നെ വ്യതിചലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് അന്ന് താരം പറഞ്ഞത്.
അതേസമയം നായിക നടിയും, ഗായികയുമായ ആൻഡ്രിയയാകട്ടെ സിനിമകളിൽ അത്ര സജീവമല്ലാതായിരിക്കുകയാണ്. സെലക്ടീവായാണ് പലപ്പോഴും താരം സിനിമയിൽ അഭിനയിക്കാറുള്ളത്്. സൂപ്പർതാരം രജനികാന്തിന്റെ ബന്ധുവാണ് അനിരുദ്ധ് രവിചന്ദർ