എംജി കോളേജില്‍ എസ്എഫ്‌ഐയുടെ പ്രതാപകാലം മോഹന്‍ലാല്‍ പഠിച്ചിരുന്നപ്പോളായിരുന്നു, അന്ന് അദ്ദേഹമായിരുന്നു എസ്എഫ്‌ഐ നേതാവ്; നടന്‍ അനില്‍ പി നെടുമങ്ങാടിന്റെ കുറിപ്പ് വൈറല്‍

162

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻ്റെ ബിജെപി സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾക്കിടയിൽ വേറിട്ട സ്വരമായി നടൻ അനിൽ പി നെടുമങ്ങാട്.

Advertisements

കോളേജ് പഠന കാലത്ത് മോഹൻലാൽ ഒരു എസ്എഫ്ഐ പ്രവർത്തകനായിരുന്നുവെന്ന് താൻ കേട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു അനിലിൻ്റെ വെളിപ്പെടുത്തൽ.

എംജി കോളേജിൽ എസ്എഫ്ഐയുടെ പ്രതാപകാലം മോഹൻലാൽ പഠിച്ചിരുന്നപ്പോളായിരുന്നുവെന്നും അന്ന് അദ്ദേഹമായിരുന്നു നേതാവെന്നും അനിൽ പറയുന്നു. രാഷ്ട്രീയ ചിന്താഗതിയിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ പോലും അദ്ദേഹത്തെ എന്തിനാണ് നിർബന്ധിച്ച് സംഘിയാക്കുന്നതെന്നും അനിൽ ചോദിക്കുന്നു.

അനിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ പഠിച്ചത് എം ജി കോളേജിലാണ്. SFl ആയത് കൊണ്ട് പരീക്ഷ പോലും എഴുതാൻ പറ്റീട്ടില്ല. പക്ഷേ കേട്ടിട്ടുണ്ട് എം ജി കോളേജിൽ എസ് എഫ് ഐ യുടെ പ്രതാപകാലം ഇങ്ങേര് ഉള്ളപ്പോ ആയിരുന്നു എന്ന് .മോഹൻലാൽ ആയിരുന്നു അന്ന് sfi യുടെ നേതാവ്.

ക്രിക്കറ്റ് ഫുട്ബോൾ ഗുസ്തി കപ്പ് എപ്പോഴും എംജി കോളേജിൽ കൊണ്ടുവരുന്നതും .. ഇനി പിന്നെ രാഷ്ട്രീയ ചിന്താഗതിയിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ പോലും എന്തിനാ ഇങ്ങേരെ നിർബന്ധിച്ച് സംഘിയാക്കുന്നത് കമ്മികളെ…

Advertisement