വിധിയാണ് പിരിയണമെന്ന് തീരുമാനിച്ചത്, ആരെയും പഴിക്കാനില്ലെന്ന് കല്‍പ്പനയുടെ വാക്കുകള്‍, 16 വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വസ്ഥത ലഭിച്ചിരുന്നില്ലെന്ന് അനില്‍കുമാര്‍, തുറന്നുപറച്ചില്‍

938

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്‍പ്പന. 2016 മലയാളികള്‍ക്ക് ഉണ്ടാക്കിയ തീരാ നഷ്ടമാണ് കല്പനയുടെ വിയോഗം. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനെത്തിയ കല്പന ജനുവരി 25 ന് പുലര്‍ച്ചെയാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.

Advertisements

കോമഡി റോളുകളില്‍ തിളങ്ങിയ നടിയെ അത്ര പെട്ടന്നൊന്നും ആര്‍ക്കും മറക്കുവാന്‍ സാധിക്കില്ല. കോമഡി റോളുകള്‍ മാത്രമല്ല തനിക്ക് ക്യാരക്ടര്‍ റോളുകളും വഴങ്ങുമെന്ന് പ്രക്ഷകര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങിയത് താരത്തിന്റെ അവസാന കാലത്തൊണെന്ന് പറയാം.

Also Read: നവ്യയുമായി ഡേറ്റിങ്ങില്‍, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നുവെന്ന് കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സച്ചിന്‍ സാവന്ത്, അയല്‍വാസിയെന്ന പരിചയം മാത്രമെന്ന് നവ്യയും, വന്‍വിവാദം

മികച്ച സിനിമകളാണ് താരത്തിന്റേതായി അവസാന കാലത്ത് പുറത്തിറങ്ങിയത്. ചാര്‍ളി, സ്പിരിറ്റ് തുടങ്ങിയ സിനിമകള്‍ അതിനുദ്ദാഹരണങ്ങളാണ്. കല്‍പ്പന വിടവാങ്ങിയിട്ട് ഏഴുവര്‍ഷം കഴിഞ്ഞുവെങ്കിലും ഇന്നും മികച്ച കഥാപാത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സില്‍ ജീവിക്കുകയാണ്.

അനില്‍ കുമാറായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുണ്ട്. അമ്മയ്ക്ക് പിന്നാലെ അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് ശ്രീമയിയും. കല്‍പ്പനയുടെ ദാമ്പത്യ ജീവിതത്തില്‍ ഒത്തിരി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ മുമ്പൊരു പരിപാടിയില്‍ കല്‍പ്പന തന്റെ കുടുംബജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

Also Read: അച്ഛന്‍ പറഞ്ഞു വിട്ടേക്കാന്‍, എന്റെ പടം റിലീസ് ചെയ്താല്‍ ഞാനും രജനി സാറുമായുള്ള ബന്ധം മുറിഞ്ഞുപോയാലോ, സ്വയം ട്രോളി ധ്യാന്‍ ശ്രീനിവാസന്‍, വൈറലായി വാക്കുകള്‍

തന്റെ ജീവിതത്തില്‍ ഒത്തിരി കഥകളൊന്നുമില്ല. ഒരു കഥ മാത്രമേയുള്ളൂ, ഭര്‍ത്താവ് തന്നെ കുറിച്ച് പല കാര്യങ്ങളും പറയുന്നുണ്ട്, അദ്ദേഹം എന്തുവേണമെങ്കിലും പറഞ്ഞോട്ടെയെന്നും തനിക്ക് അതൊന്നും ഒരു വിഷയമേ അല്ലെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹമെന്നും താന്‍ ഇല്ലാക്കഥകളൊന്നും അദ്ദേഹത്തെ കുറിച്ച് പറയില്ലെന്നും കല്‍പ്പന പറഞ്ഞു.

16 വര്‍ഷത്തെ ബന്ധമാണ് തനിക്ക് അദ്ദേഹവുമായുള്ളത്. തങ്ങളുടെ രണ്ടാളുടെയും നാള് അത്തമായിരുന്നുവെന്നും നേരത്തെ തന്നെ ജ്യോത്സ്യന്‍ തങ്ങളോട് പറഞ്ഞിരുന്നു വേര്‍പിരിയുമെന്ന് എന്നും വിധിയാണ് തങ്ങള്‍ പിരിയണമെന്ന് തീരുമാനിച്ചതെങ്കില്‍ പിരിയുക തന്നെ ചെയ്യുമെന്നും അതിന് ഒരിക്കലും ആരെയും പഴിക്കാനില്ലെന്നും കല്‍പ്പന പറഞ്ഞിരുന്നു.

Also Read: അച്ഛന്‍ പറഞ്ഞു വിട്ടേക്കാന്‍, എന്റെ പടം റിലീസ് ചെയ്താല്‍ ഞാനും രജനി സാറുമായുള്ള ബന്ധം മുറിഞ്ഞുപോയാലോ, സ്വയം ട്രോളി ധ്യാന്‍ ശ്രീനിവാസന്‍, വൈറലായി വാക്കുകള്‍

അതേസമയം, തങ്ങളുടെ 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ തനിക്ക് ഒരിക്കല്‍ പോലും സ്വസ്ഥത ലഭിച്ചിരുന്നില്ലെന്നും കല്‍പ്പനയെ തനിക്ക് പേടിയാണെന്നും താന്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഒന്നു തിരിഞ്ഞ് പോലും നോക്കിയിരുന്നില്ലെന്നും അനില്‍ കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

Advertisement