നെറ്റ്ഫ്ളിക്സ് സീരീസുകളുടെ കാലമാണിത്. പ്രശസ്ത ബോളിവുഡ് താരം അനില്‍ കപൂറും ആദിത്യ റോയ് കപൂറും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ദ നൈറ്റ് മാനേജര്‍ എന്ന വെബ്സീരീസ് പ്രേക്ഷ ശ്രദ്ധ നേടുകയാണ്.
ഫെബ്രുവരി 17നാണ് ഈ സീരീസ് സ്ട്രീം ചെയ്ത് തുടങ്ങിയത്. ആദിത്യ റോയ് കപൂര്‍ സീരീസില്‍ ശാന്താനു സെന്‍ഗുപ്ത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശൈലേന്ദ്ര രാണ്ഗാല ഷെല്ലി എന്നാണ് അനില്‍ കപൂറിന്റെ കഥാപാത്രത്തിന്റെ പേര്.
ഈ സീരീസില്‍ അനില്‍ കപൂറിന്റെ നായികയായി എത്തുന്നത് പ്രശസ്ത നടി ശോഭിത ധൂലിപാലയാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത് സീരിസിലെ ശോഭിതയുടെ റോളിനെപ്പറ്റിയാണ്. അനില്‍ കപൂറിന്റെ നായകയാണ് സീരിസില്‍ ശോഭിത.
ശോഭിതയുടെ ഒത്തിരി ഗ്ലാമര്‍ രംഗങ്ങള്‍ ഇതിലുണ്ട്. 66കാരനായ അനില്‍ കപൂറുമായി 30 ചുംബനരംഗങ്ങളാണ് ശോഭിതയ്ക്കുള്ളത്. ഇതിലെ പല രംഗങ്ങളും സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ഈ രംഗങ്ങള്‍ ചെയ്യുമ്പോള്‍ തനിക്കും ശോഭിതയ്ക്കും ഇടയില്‍ ചില ബുദ്ധിമുട്ടുകളുണ്ടായി എന്നും മറ്റ് നടിമാര്ക്കൊപ്പമൊന്നും മുമ്പ് താന്‍ ഇത്തരം രംഗങ്ങള്‍ ചെയ്തിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആശങ്കാകുലനായിരുന്നുവെന്നും വളരെ ദയ പൂര്‍വ്വമാണ് ശോഭിത തനിക്കൊപ്പം അഭിനയിച്ചതെന്നും അനില്‍ കപൂര്‍ പറയുന്നു.