കാളിദാസിനെ ഒഴിവാക്കി നിവിന്‍ പോളിയെ നായകനാക്കി; ആ ചിത്ത്രതില്‍ നഷ്ടം വന്നത് നാലര കോടി; എന്നിട്ടും 25 കോടി നേടിയെന്ന് പോസ്റ്റര്‍ ഇറക്കി, വെളിപ്പെടുത്തി നിര്‍മാതാവ്

39800

മലയാളികളുടെ മാതൃകാ താരദമ്പതികളായ പാര്‍വതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് ജയറാം തെന്നിന്ത്യന്‍ സിനിമാ ആ പ്രിയതാരമാണ്. മാതാ പിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം ഇന്ന് നിറ സാന്നിധ്യമാണ്.

തമിഴില്‍ പാവ കഥൈകള്‍ എന്ന ചിത്രത്തിലെ സത്താറായി എത്തി താരം കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന വിക്രം ഉള്‍പ്പടെയുള്ള സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു.

Advertisements

ഇപ്പോഴിതാ കാളിദാസ് ജയറാമിന് മലയാള സിനിമയില്‍ നഷ്ടപ്പെട്ട ഒരു സിനിമയെ കുറിച്ച് പറയുകയാണ് നിര്‍മാതാവ് അനില്‍ അമ്പലക്കര. നിവിന്‍ പോളിക്ക് മുന്‍പ് ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ എത്തേണ്ടിയിരുന്നത് കാളിദാസ് ആയിരുന്നെന്നാണ് അനില്‍ അമ്പലക്കര പറയുന്നത്.

ALSO READ- മലയാളിയുടെ പാര; ഗള്‍ഫിലെ ജോലി പോയിട്ടും മറ്റൊന്ന് നോക്കിയില്ല, സോഷ്യല്‍മീഡിയയെ വിശ്വാസമായിരുന്നു: വിവേകും വീണയും

നിവിന്‍ പോളി, തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി പുറത്ത് വന്ന ചിത്രമാണ് ഹേയ് ജൂഡ്. ഈ ചിത്രത്തെ കുറിച്ചാണ് നിര്‍മാതാവ് തുറന്നു സംസാരിക്കുന്നത്.

ഹേയ് ജൂഡ് ആദ്യം ക്യാംപസ് ചിത്രമായാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും പിന്നീടാണ് അത് മാറിയതെന്നും അനില്‍ പറഞ്ഞു. കാളിദാസ് ആയിരുന്നു ആ ചിത്രത്തില്‍ ആദ്യം നായകനായി പ്ലാന്‍ ചെയ്തത്. പിന്നീട് ശ്യാമപ്രസാദിന്റെ താല്‍പര്യ പ്രകാരം അത് നിവിനിലേക്ക് എത്തുകയായിരുന്നുവെന്നും മാസ്റ്റര്‍ ബിന്‍ ചാനലിനോട് അനില്‍ പറഞ്ഞു.

ഹേയ് ജൂഡ് ആദ്യം ക്യാമ്പസ് സിനിമയായി ചെയ്യാനാണ് തീരുമാനിച്ചത്. പിന്നീടാണ് അത് മാറിയത്. ആദ്യം കാളിദാസ് ജയറാമിനെയാണ് നായകനായി നിശ്ചയിച്ചത്. ഇത് ജയറാമിനോട് സംസാരിച്ചു. കാളിദാസിനോട് കഥയും പറഞ്ഞു. ചെറിയ ബജറ്റിലാണ് സിനിമ പ്ലാന്‍ ചെയ്തത്.

പിന്നെ നിവിന്റെ കാര്യം ശ്യാമ പ്രസാദ് പറഞ്ഞു. അതിന് മുമ്പ് അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ നിവിന്‍ അഭിനയിച്ചിട്ടുണ്ട്. നിവിനാവുമ്പോള്‍ സാറ്റലൈറ്റ് മാര്‍ക്കറ്റ് ഒക്കെ കിട്ടും, കാളിദാസ് പുതിയ പയ്യനല്ലേ എന്ന് ഔസേപ്പച്ചന്‍ പറഞ്ഞിരുന്നു.

ALSO READ-ജവാനില്‍ ശ്രദ്ധിക്കപ്പെട്ടില്ല, കട്ട കലിപ്പില്‍ നയന്‍താര; പല ചിത്രങ്ങളില്‍ നിന്നും പിന്മാറി സൂപ്പര്‍ താരം

പിന്നീടാണ് നിവിന്‍ പോളിയെ കണ്ടത്. 25 ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ഹേയ് ജൂഡിന് മുമ്പ് നിവിന്റെ റിച്ചി റിലീസ് ചെയ്തിരുന്നു. എന്നാല്‍ റിച്ചി ഭയങ്കരമായി പൊളിഞ്ഞുപോയി.

പിന്നെയാണ് ഒരു മാസം കഴിഞ്ഞ് ഈ പടം റിലീസ് ചെയ്യുന്നത്. അത് ഹേയ് ജൂഡിനെയും ബാധിച്ചു. ഫാന്‍സ് പോലും നമ്മളോട് സഹകരിച്ചില്ല. ആ സമയത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും കാര്യമായി ഓടിയില്ലെന്നും അനില്‍ അമ്പലക്കര പറയുന്നു.

ഈ ഒരു പരാജയത്തോടെ സിനിമ നിര്‍മാണത്തോട് മടുപ്പായി. നാലര കോടിയാണ് തനിക്ക് നഷ്ടം വന്നത്. സിനിമ ഇറങ്ങി കഴിഞ്ഞ് 25 കോടി കളക്ഷന്‍ നേടിയെന്ന് പോസ്റ്റര്‍ ഇറക്കുകയായിരുന്നു. അടുത്ത പ്രൊജക്ട് കിട്ടാന്‍ വേണ്ടി ഇവര് തന്നെ ഇറക്കുന്നതാണ്. എത്രയാണ് കളക്റ്റ് ചെയ്തത് എന്ന് തനിക്കറിയാം എന്നും അനില്‍ പറഞ്ഞു.

Advertisement