അന്ന് അനിഖ കാരണമാണ് ആ സിനിമ മുഴുവൻ ചെയ്യാൻ കഴിയാതിരുന്നത്; അവൾ എന്റെ നായികയാകുമെന്ന് പണ്ടേ അറിയാമായിരുന്നു: ആസിഫ് അലി

336

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പലപ്പോഴും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

മലയാളത്തിലും തമിഴിലുമായി 15ൽ അധികം സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ശ്രദ്ധേയയായി.

Advertisements

പിന്നീട് തമിഴിലും ബാലതാരമായി തിളങ്ങിയ അനിഖ ഇന്ന് നായികയായി സിനിമയിൽ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. താരം നായികയാകുന്ന ഓ മൈ ഡാർലിംഗ് റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ALSO READ- കുറേ നാളായി ഞങ്ങൾ ഒരുമിച്ചായിരുന്നു പ്രോഗ്രാമുകൾക്ക് പോയത്; ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു, എല്ലാ ചികിത്സയും നൽകിയിട്ടും, ആളെ കിട്ടിയില്ല; സുബിയുടെ പ്രതിശ്രുത വരൻ

ഇപ്പോഴിതാ താൻ മുൻപ് തന്നെ അനിഖ നായികയായി എത്തുമെന്ന് പ്രവചിച്ചിരുന്നു എന്ന് പറയുകയാണ് നടൻ ആസിഫ് അലി. തന്റെ മകളായി മുൻപ് അഭിനയിച്ച അനിഖയെ ഇപ്പോൾ നായികയായി പലരും സജസ്റ്റ് ചെയ്യുന്നുണ്ടെന്നും ആസിഫ് അലി വെളിപ്പെടുത്തുന്നു.

2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലാണ് ആസിഫ് അലിയുടെ മകളായി അനിഖ അഭിനയിച്ചത്. ചിത്രത്തിൽ ജയറാം, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായിരുന്നു. സിനിമയിൽ മംമ്ത മോഹൻദാസിന്റെ നായകനായിരുന്നു ആസിഫ് അലി. ഇരുവരുടെയും മകളായി അഭിനയിച്ചത് അനിഖയായിരുന്നു.

ALSO READ- ലോകേഷ് കനകരാജ് ചിത്രത്തിലേക്ക് റോബിനും? സംവിധായകന് നന്ദി പറഞ്ഞ് താരം; ലിയോ ആണോ കൈതി-2 ആണോ എന്ന് തേടി ആരാധകർ!

അന്ന് അനിഖയെ മടിയിലിരുത്തി കീബോർഡ് വായിക്കുന്ന സീനിനിടെ താൻ അനിഖ തന്റെ നായികയാകും ഒരു കാലത്തെന്ന് പറഞ്ഞിരുന്നെന്നാണ് ആസിഫ് അലി പറയുന്നത്. അന്ന് അത് തമാശയായി പറഞ്ഞതാണെന്നും എന്നാൽ ഇപ്പോൾ പലരും അനിഖയെ തന്റെ നായികയായി സജസ്റ്റ് ചെയ്യാറുണ്ടെന്നും ആസിഫ് അലി പറയുന്നു.

അന്ന് കഥ തുടരുന്നു സിനിമ തിയേറ്ററിൽ കണ്ടിറങ്ങിയ ശേഷം തനിക്ക് തോന്നിയ അതേ ചിന്ത തന്നെയാണ് തന്റെ സുഹൃത്തിനും തോന്നിയത്. ആ കൊച്ചിന് മാങ്ങ ചോദിക്കാൻ കണ്ട നേരമെന്നാണ് അവർ പറഞ്ഞത്. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ താൻ ആ സിനിമയിൽ മുഴുവൻ ഉണ്ടാകുമായിരുന്നെന്നും ആസിഫ് അലി പറയുന്നു.

തന്റെ മോൾ ഹയ ആ സിനിമയിലെ പാട്ട് കാണുമ്പോൾ ഇപ്പോഴും ചോദിക്കും തന്റെ മടിയിലിരിക്കുന്ന ആ കുട്ടിയാരാണെന്ന്. അന്ന് അനിഖയെ മടിയിലിരുത്തി കീ ബോർഡ് വായിച്ച് കൊടുക്കുമ്പോൾ താൻ അവളോട് തമാശക്ക് പറഞ്ഞിട്ടുണ്ട് നീ ഭാവിയിൽ എന്റെ ഹീറോയിനായി അഭിനയിക്കുമെന്നെന്നും ആസിഫ് അലി പറയുന്നു.

ഇപ്പോഴിതാ വീണ്ടും ഒരിടവേളയ്ക്ക് ശേഷം ആസിഫലിയും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളിലെത്തുകയാണ്. മഹേഷും മാരുതിയും എന്ന സിനിമയിലാണ് താരങ്ങൾ ഒന്നിച്ചെത്തുന്നത്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഉടൻ തിയേറ്ററുകളിലെത്തും.

Advertisement