ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷരുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹൻദാസിന്റെയും മകളായിട്ടാണ് അനിഖ ഈ ചിത്രത്തിൽ എത്തിയത്.
പിന്നീട് ദി ഗ്രേറ്റ്ഫാദറിൽ മെഗസ്റ്റാർ മമ്മൂട്ടിയുടെ മകളായി എത്തിയ അനിഖ തമിഴിലാണ് കൂടുതലായും തിളങ്ങിയത്. തല അജിത്തിന് ഒപ്പമുള്ള വിശ്വാസം എന്ന സിനിമയിലെ അനിഖയുടെ വേഷം താരത്തിന് ഏറെ ആരാധകരെ സമ്മാനിച്ചിരുന്നു.
ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. ഭാസ്‌കർ ദി റാസ്‌കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. കുട്ടിത്തം എല്ലാം അവസാനിപ്പിച്ച് സിനിമാ ലോകത്ത് ഇപ്പോൾ നായികയായി അഭിനയിക്കുകയാണ് താരം.
അതേസമയം, നായികയായി അരങ്ങേറിയ താരം ഇപ്പോൾ സിനിമാലോകത്ത് നായികയായി തിരക്കിലാണ്. ഇതിനിടെ താരം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
അനിഖയുടെ ഏതെങ്കിലും സുഹൃത്തുക്കൾ അനിഖയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറൽ. ബിഹൈൻഡ് വുഡ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. രസകരമായാണ് ഇതിനോട് അനിഖ പ്രതികരിച്ചത്.
‘ഉണ്ട്, മൂവിങ് ഓൺ, എനിക്ക് ലൈക്ക് കുറെ ഗയ് ഫ്രണ്ട്സ് ഉണ്ട്. അതിൽ ആരെങ്കിലുമൊക്കെ വന്നു പറയും. ഞാൻ അതിങ്ങനെ കാര്യമായി എടുക്കാറൊന്നുമില്ല.ഈ ഒരു സമയത്ത് പ്രത്യേകിച്ച് സ്റ്റഡീസും ഷൂട്ടുമൊക്കെയായിട്ട് ഞാൻ ഇങ്ങിനെ പോയിക്കൊണ്ടിരിക്കുകയാണ്. അൺഫോർച്ചുനേറ്റ്ലി ഞാൻ സിംഗിൾ ആണ്’- എന്നാണ് അനിഖ പറഞ്ഞത്.
അതേസമയം, അനിഖയുടെ ഈ വീഡിയോയ്ക്ക് താഴെ അനിഖയെ വിമർശിച്ചും പ്രശംസിച്ചും നിരവധി ആരാധകരാണ് എത്തുന്നത്. ‘സംസാര രീതിയും ആ ഭാവങ്ങളും ചിരിയുമൊക്കെ കാണാൻ നല്ല നല്ല ഭംഗി ഉണ്ടെന്നാണ്’ മിക്കവരും കമന്റ് ചെയ്യുന്നത്.
നടി സ്വാതി റെഡ്ഡിയും ഭർത്താവും പിരിയുന്നു! അമ്പരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്..