നയൻതാരയെ അനുകരിക്കുന്നു എന്ന് പറയുന്നത് എന്തിനാണ്? ഞാൻ ഇങ്ങനെ തന്നെയാണ്; വിമർശിക്കുന്നത് താൻ ആരാണെന്ന് അറിയാത്തവർ: അനിഖ സുരേന്ദ്രൻ

91

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷരുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹൻദാസിന്റെയും മകളായിട്ടാണ് അനിഖ ഈ ചിത്രത്തിൽ എത്തിയത്.

പിന്നീട് ദി ഗ്രേറ്റ്ഫാദറിൽ മെഗസ്റ്റാർ മമ്മൂട്ടിയുടെ മകളായി എത്തിയ അനിഖ തമിഴിലാണ് കൂടുതലായും തിളങ്ങിയത്. തല അജിത്തിന് ഒപ്പമുള്ള വിശ്വാസം എന്ന സിനിമയിലെ അനിഖയുടെ വേഷം താരത്തിന് ഏറെ ആരാധകരെ സമ്മാനിച്ചിരുന്നു.

Advertisements

ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. ഭാസ്‌കർ ദി റാസ്‌കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചു. കുട്ടിത്തം എല്ലാം അവസാനിപ്പിച്ച് സിനിമാ ലോകത്ത് ഇപ്പോൾ നായികയായി അഭിനയിക്കുകയാണ് താരം.

ALSO READ- വിവാഹമേ വേണ്ടെന്ന് തീരുമാനിച്ചിരിക്കുമ്പോള്‍ കണ്ടുമുട്ടി, വെറും ഒരാഴ്ചത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, വിശേഷങ്ങള്‍ പഹ്കുവെച്ച് ഷംനയും ഷാനിദും

അതേസമം, അനിഖയ്ക്ക് നേരെ എപ്പോഴും ഉയരുന്ന വിമർശനമാണ് സൂപ്പർ സ്റ്റാർ നയൻതാരയെ അനുകരിക്കുന്നെന്നത്. ഈ വിമർശനങ്ങളോട് പ്രതികരിച്ച് ഒടുവിൽ നടി അനിഖ സുരേന്ദ്രൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്,

താൻ ഏതു രീതിയിലാണു നയൻതാരയെ അനുകരിക്കുന്നത് എന്ന് തനിക്കു മനസ്സിലായിട്ടേയില്ലെന്നും കാഴ്ചയിൽ അൽപം സാമ്യം ഉണ്ട് എന്നു ചിലർ പറയാറുണ്ടെന്നുമാണ് അനിഖ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ALSO READ- വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പിറന്ന പൊന്നോമന, മകന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ച് ശ്രീജയും സെന്തിലും

പ്രധാനമായും, നയൻതാരയെ അനുകരിക്കുന്നു എന്നാണു തനിക്കെതിരെ ഉയരുന്ന വിമർശങ്ങളിലൊന്ന്. ഏതു രീതിയിലാണു നയൻതാരയെ അനുകരിക്കുന്നത് എന്ന് ഇതുവരെ മനസിലായിട്ടേയില്ല. കാഴ്ചയിൽ അൽപം സാമ്യം ഉണ്ട് എന്നു ചിലർ പറയാറുണ്ട്. ബേസ് വോയ്സിൽ സംസാരിക്കുന്നത് കൊണ്ടാണ് ഇതു പറയുന്നതെങ്കിൽ തന്റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ തനിക്കു സംസാരിക്കാൻ കഴിയൂവെന്ന് അനിഖ സുരേന്ദ്രൻ ചോദിക്കുന്നു.

പിന്നെ, സംസാരിക്കുമ്പോൾ ഇംഗ്ലിഷ് വാക്കുകൾ കൂടുതലുപയോഗിക്കുന്നു എന്നതാണു മറ്റൊരു വിമർശനം. താൻ ആറാം ക്ലാസ് വരെ എറണാകുളത്ത് ചോയ്സ് സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിൽ ഇംഗ്ലിഷ് മാത്രമാണു സംസാരിച്ചിരുന്നത്. തമിഴിലും തെലുങ്കിലും അഭിനയിക്കാൻ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലിഷിലാണു കൂടുതൽ സമയവും സംസാരിക്കുന്നതും.

അക്കാരണം കൊണ്ട് തന്നെ മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലിഷ് കലർന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ല ഇതെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അനിഖ സുരേന്ദ്രൻ പറഞ്ഞു.

തന്നെ കുറിച്ച് നെഗറ്റീവ് പറയുന്നവർക്കു താൻ ആരാണെന്നോ വളർന്നു വന്ന സാഹചര്യമോ അറിയില്ലെന്നും അനിഖ സുരേന്ദ്രൻ വിശദീകരിച്ചു. അവർക്ക് നമ്മുടെ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ അറിയില്ലെന്നും അവർ എന്തിനോ വേണ്ടി ഇതെല്ലാം പറയുകയാണെന്നും അതുകേട്ടു താൻ തന്നെ മാറ്റാനൊന്നും പോകുന്നില്ലെന്നും അനിഖ പറഞ്ഞു.

Advertisement