സൂര്യയുടെ സിനിമ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു; ഇപ്പോൾ ഞാനും സ്‌ക്രിപ്റ്റുകൾ കേൾക്കാറുണ്ട്; സനിമാ വിശേഷങ്ങളുമായി അനിഖ സുരേന്ദ്രൻ

456

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന് തെന്നിന്ത്യയിലെ മികച്ച നടിയായി മാറിക്കൊണ്ടിരിക്കുകയാണ് അനിഖ സുരേന്ദ്രൻ. നിലവിൽ താൻ നടിയായി വരുന്ന പുതിയ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് അനിഖ. നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല അനിഖ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് നയൻതാരക്കൊപ്പമാണെന്നുള്ളതാണ് വസ്തുത.

ഇപ്പോഴിതാ ഇന്ത്യാഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിൽ അനിഖ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; പണ്ട് സ്‌ക്രിപ്റ്റുകൾ കേട്ടിരുന്നത് അമ്മ ആയിരുന്നെങ്കിൽ ഇപ്പോൾ സ്‌ക്രിപ്റ്റുകൾ കേൾക്കുന്നത് ഞാനും അമ്മയും ഒരുമിച്ചിരുന്നാണ്. ഞാൻ കുറച്ചുംകൂടി അഭിപ്രായം പറയാൻ തുടങ്ങിയത് ഇപ്പോഴാണ്. സ്‌ക്രിപ്റ്റ് നല്ലതാണോ ഇല്ലയോ എന്നൊക്ക എനിക്ക് ഇപ്പോൾ അറിയാൻ കഴിയുന്നുണ്ട്.

Advertisements

Also Read
ജഗതിക്ക് അപകടം സംഭവിച്ചത് എന്റെ പ്രാക്ക് കൊണ്ടാണെന്ന് വരെ പറഞ്ഞു, രാത്രികളിലൊന്നും ഉറങ്ങാന്‍ പോലും പറ്റിയില്ല, അനുഭവം തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

എന്റെ ആദ്യ സിനിമ ഛോട്ടാമുംബൈ ആണ്. അതിന്റെ കാര്യം പറഞ്ഞാൽ ആളുകൾ ഇപ്പോഴും പറയും ഭാവനയുടെ ഒക്കത്തിരിക്കുന്ന കുട്ടിയല്ലേ എന്ന്. എന്നെ ഇപ്പോഴും ബേബി അനിഖ എന്ന് വിളിക്കുന്നത് എനിക്കിഷ്ടമില്ല. പണ്ടെത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ആ വിളി ഇപ്പോൾ കുറവാണ്. ഞാൻ പൊതുവെ പുറത്ത് ഇറങ്ങി നടക്കുന്ന ആളല്ല. വീട്ടിൽ വെറുതെ ഇരിക്കാനും ഉറങ്ങാനും ആണ് എനിക്കിഷ്ടം. ഇനി ഉറക്കം ഇല്ലെങ്കിൽ എന്തെങ്കിലും കാണുകയോ വായിക്കുകയോ ആണ് പതിവ്.

തമിഴിൽ എനിക്ക് സൂര്യക്കും വിജയിക്കും ഒപ്പം അഭിനയിക്കാനാണ് താത്പര്യം. ഒരിക്കൽ സൂര്യയുടെ കൂടെ അഭിനയിക്കാൻ അവസരം വന്നിരുന്നു. പക്ഷെ അത് നടന്നില്ല. അന്നെനിക്ക് ബോർഡ് എക്‌സാം ആയിരുന്നു. ബോർഡ് എക്‌സാമിന്റെ സമയത്ത് പഠിക്കാനായി ഞാൻ ഒരുമാസം ആണ് ബ്രേക്ക് എടുത്തത്. അന്ന് എനിക്ക് 20 ശതമാനം മാത്രമേ അറ്റൻഡൻസ് ഉണ്ടായിരുന്നുള്ളു.

Also Read
അപകടം പറ്റി കിടപ്പിലായതോടെ ആറു വര്‍ഷം പ്രണയിച്ച കാമുകി തേച്ചിട്ട് പോയി, ജീവിതത്തില്‍ താങ്ങായി എത്തിയത് ഷഹാന എന്ന മാലാഖ, ഒടുവില്‍ നല്ലപാതിയെ തനിച്ചാക്കി യാത്രയായി പ്രണവ്, തീരാനൊമ്പരം

ഗ്രേറ്റ് ഫാദർ എന്ന സിനിമയുടെ കഥ ഹനീഫ് അങ്കിൾ ആദ്യം പറഞ്ഞത് അമ്മയോടാണ്. ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാനമ്മയോട് ആദ്യം ചോദിച്ചത് കഥ എന്താണെന്നാണ്. എന്നെ ആരോ പിടിച്ച് കൊണ്ടുപോവും, പിന്നെ രക്ഷപ്പെടുത്തും എന്നൊക്കെയാണ് അമ്മ പറഞ്ഞത്. കേട്ടപ്പോൾ ഞാൻ ഓകെ പറഞ്ഞു. പിന്നീട് അങ്കിൾ എനിക്ക് വിശദ്ധമായി കഥ പറഞ്ഞു തന്നു. എല്ലാം എക്‌സ്‌പ്ലൈൻ ചെയ്ത് തന്നത് അങ്കിളാണെന്നും അനിഖ കൂട്ടിച്ചേർത്തു.

Advertisement