ഈ പല്ലെന്താ ഇങ്ങനെ, അച്ഛന്റെ കഷണ്ടിയും കിട്ടിയിട്ടുണ്ടല്ലേ, മമ്മൂക്ക എപ്പോഴും കളിയാക്കുന്നതിനെ കുറിച്ച് അനിഖ പറയുന്നു

634

ബാലതാരമായി എത്തി തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രന്‍. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും സജീവമാണ് അനിഖ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പലപ്പോഴും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

anikha-5

Advertisements

മലയാളത്തിലും തമിഴിലുമായി 15ല്‍ അധികം സിനിമകളില്‍ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007ല്‍ ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന ചിത്രത്തില്‍ മമതയുടെ മകളായി വേഷമിട്ട് ശ്രദ്ധേയയായി.

Also Read: ഇനി ഒരിക്കലും സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ കരഞ്ഞുപറഞ്ഞു, പക്ഷേ അദ്ദേഹം എനിക്ക് തന്ന പ്രതീക്ഷയും ധൈര്യവും സന്തോഷവും വളരെ വലുതായിരുന്നു, നാഗചൈതന്യയെ കുറിച്ച് മമ്ത പറയുന്നു

തമിഴില്‍ അജിത് നായകനായി എത്തിയ എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തില്‍ ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു.

താരം നായികയായി അരങ്ങേറുകയാണ്. ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെയാണ് അനിഖ നായികയായി എത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അനിഖ.

Also Read: ഇന്ന് ലക്ഷങ്ങള്‍ വരുമാനമുള്ളയാള്‍, കാര്‍ത്തിക ദീപത്തിലെ റോഷന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിഞ്ഞ് ഞെട്ടി ആരാധകര്‍

ലൊക്കേഷനില്‍ വെച്ച് മമ്മൂക്ക തന്നെ എപ്പോഴും കളിയാക്കുമായിരുന്നുവെന്നും നിന്റെ പല്ലെന്താ ഇങ്ങനെ ശരിയാക്കിക്കൂടെ എന്നൊക്കെ കളിയാക്കി പറയുമായിരുന്നുവെന്നും തനിക്ക് തലയുടെ ഇടത് ഭാഗത്ത് ചെറിയ കഷണ്ടിയുണ്ടായിരുന്നു, അതും കളിയാക്കിയിട്ടുണ്ടെന്നും അനിഖ കൂട്ടിച്ചേര്‍ത്തു.

തന്റെ അച്ഛനും കഷണ്ടിയുണ്ടായിരുന്നു. നിനക്ക് അച്ഛന്റെ കഷണ്ടി കിട്ടിയിട്ടുണ്ടല്ലേ എന്നായിരുന്നു അന്ന് കളിയാക്കി കൊണ്ട് മമ്മൂക്ക പറഞ്ഞിരുന്നതെന്നും പക്ഷേ അഭിനയിക്കാന്‍ മമ്മൂക്ക തനിക്ക് ഒത്തിരി സപ്പോര്‍ട്ടാണ് തന്നതെന്നും അനിഖ പറയുന്നു.

Advertisement