ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.
ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.
അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്.
ബിഗ് ബോസ് സീസണ്‍ അഞ്ചിലെ ആദ്യത്തെ എവിക്ഷനിലൂടെ പുറത്തായത് എയഞ്ചലിനായിരുന്നു. മൂന്നാഴ്ച ബിഗ് ബോസ് ഹൗസില്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് എയ്ഞ്ചലിന്‍ പുറത്തായത്. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലെ തന്റെ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് എയ്ഞ്ചലിന്‍.
റിനോഷ് ചേട്ടനാണ് തന്നെ ബിഗ് ബോസ് ഹൗസില്‍ ഏറെ കംഫര്‍ട്ട് ആക്കിയത്. ജയിലില്‍ ആയപ്പോള്‍ ഒത്തിരി സംസാരിച്ചിരുന്നുവെന്നും അതിന് ശേഷം പലരും തന്നെ മനസ്സിലാക്കി തുടങ്ങിയെന്നും തനിക്ക് അലീസിനേഷനും ഒസിഡിയും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം ആരും വിശ്വസിച്ചില്ലെന്നും തന്റെ സ്ട്രാറ്റജിയാണെന്നാണ് പലരും പറഞ്ഞതെന്നും എയ്ഞ്ചലിന്‍ പറയുന്നു.
പിന്നീട് ബിഗ് ബോസാണ് ഇക്കാര്യം വിളിച്ച് പറഞ്ഞത്. എന്നാല്‍ അപ്പോഴേക്കും സമയം വൈകിയിരുന്നുവെന്നും താനും ദേവു ചേച്ചിയുമാണ് അവിടെ വെച്ച് ഒത്തിരി വഴക്കിട്ടതെന്നും തന്നെ ഏറ്റവും അധികം ഡീഗ്രേഡ് ചെയ്ത് സംസാരിച്ചത് മനീഷ ചേച്ചിയാണെന്നും തക്കാളിയെടുത്ത് സഹായിച്ചതിന് തന്നെ പറയാന്‍ പാടില്ലാത്ത പലതും പറഞ്ഞുവെന്നും എയ്ഞ്ചലിന്‍ കൂട്ടിച്ചേര്‍ത്തു.