ബോളിവുഡ് സുന്ദരി നേഹ ധൂപിയ നടനും നര്‍ത്തകനുമായ അംഗദ് ബേദിയെ രഹസ്യമായി വിവാഹം കഴിച്ചത് കഴിഞ്ഞ മെയിലാണ് . എന്നാല്‍ നേഹ വിവാഹത്തിനു മുമ്പേതന്നെ ഗര്‍ഭിണിയായിരുന്നുവെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ അംഗദ് തന്നെ രംഗത്തെത്തയിരിക്കുകയാണ്.
അക്കാര്യം അച്ഛനമ്മമാരോട് തുറന്നു പറഞ്ഞത് താനായിരുന്നുവെന്നും അങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു അവരെന്നും അംഗദ് പറയുന്നു. വാര്‍ത്ത കേട്ട് നിശ്ശബ്ദരായ അവരില്‍ നിന്ന് പിന്നീട് ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നുവെന്നും അംഗദ് പറയുന്നു.
നേഹ അവതരിപ്പിക്കുന്ന നോ ഫില്‍റ്റര്‍ എന്ന ഷോയിലൂടെയാണ് അംഗദ് തന്റെ ജീവിതത്തിലെ പല രഹസ്യങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിലാണ് തങ്ങള്‍ക്ക് കുഞ്ഞു പിറക്കാന്‍ പോകുന്ന കാര്യം ദമ്പതികള്‍ പങ്കുവച്ചത്.
ഗര്‍ഭിണിയാണെന്ന് പുറത്തറിഞ്ഞാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താകുമോ എന്നു ഭയന്നാണ് താന്‍ ഗര്‍ഭ വാര്‍ത്ത ഒളിച്ചുവച്ചത് എന്ന് നേഹ ധൂപിയ മുന്‍പ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗര്‍ഭവാര്‍ത്ത പുറത്തറിയാതിരിക്കാന്‍ 6 മാസം വരെ വയര്‍ മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
ഷോയിലെത്തിയ ഭര്‍ത്താവിനോട് പെണ്‍ സുഹൃത്തുക്കളെക്കുറിച്ചു ചോദിച്ചപ്പോഴാണ് അംഗദ് തികച്ചും വ്യക്തിപരമായ ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തിയത്. എനിക്കങ്ങനെ ഒരുപാട് സ്ത്രീ സൗഹൃദങ്ങളൊന്നുമില്ലെന്നും ഏകദേശം 75 സ്ത്രീകളോട് അടുപ്പമുണ്ടായിരുന്നുവെന്നും അംഗദ് പറയുന്നു. വളരെ അച്ചടക്കമുള്ള കുട്ടിക്കാലമായതിനാല്‍ താന്‍ വളരെ നാണം കുണുങ്ങിയായ ഒരു കുട്ടിയായിരുന്നുവെന്നും ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയപ്പോഴാണ് സ്വഭാവം കുറച്ചെങ്കിലും മാറിയതെന്നും അംഗദ് പറയുന്നു.
ജീവിതത്തില്‍ പ്രണയം തോന്നിയ പെണ്‍കുട്ടികളെക്കുറിച്ചും മനസ്സില്‍ നിന്നും മായാത്ത പ്രണയ നിമിഷങ്ങളെക്കുറിച്ചും അംഗദ് ഷോയില്‍ മനസു തുറന്നു. നേഹയെ പെട്ടന്നു വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യമുണ്ടായപ്പോള്‍ അതേക്കുറിച്ച് വളരെ അടുത്ത സുഹൃത്തിനോടു പോലും പറയാന്‍ കഴിഞ്ഞില്ലെന്നും അത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചുവെന്നും അംഗദ് പറയുന്നു.
ആ സൗഹൃദം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും അംഗദ് വെളിപ്പെടുത്തി. വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ ആദ്യ ബോളിവുഡ് നടിയൊന്നുമല്ല നേഹ ധൂപിയ. നിത്യഹരിത നായിക ശ്രീദേവി, കമല്‍ഹാസന്റെ മുന്‍ഭാര്യ സരിക, കൊങ്കണസെന്‍ ശര്‍മ എന്നിവരും ഇതേ പാതയിലൂടെ സഞ്ചരിച്ചവരാണ്.