ചെയ്യുന്ന സിനിമയുടെ കഥ കേട്ട് മോഹൻലാൽ ചോദിച്ചു; ‘ഇങ്ങനത്തെ കഥയൊന്നും എന്നോട് എന്താ പറയാത്തത്’ എന്ന്; വെളിപ്പെടുത്തി അനീഷ് ഉപാസന

3340

മലയാളത്തിന്റെ സമ്പൂർണ നടന വൈഭവമാണ് മോഹൻലാൽ. താരം ചെയ്യാത്ത വേഷങ്ങളില്ല എന്നുതന്നെ പറയാം. ചിരിപ്പിക്കാനും കരയിപ്പിക്കാനും എല്ലാം നിമിഷ നേരം മാത്രം മതി താരത്തിന്. ഇപ്പോഴിതാ മോഹൻലാലിനോട് താൻ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ കഥ പറഞ്ഞപ്പോഴുണ്ടായ അനുഭവം പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ അനീഷ് ഉപാസന.

താൻ ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് മോഹൻലാലിനോട് സംസാരിക്കാൻ അദ്ദേഹത്തിന് അരികിലേക്ക് പോയ അനുഭവമാണ് അനീഷ് പങ്കുവെച്ചിരിക്കുന്നത്. താൻകഥ പറഞ്ഞതും മോഹൻലാൽ എങ്ങനെയാണ് പ്രതികരിച്ചതെന്ന് പറയുകയാണ് മൂവി വേൾഡ് മീഡിയയോട് അനീഷ് ഉപാസന.

Advertisements

ഒരിക്കിൽ തന്നെ കണ്ടപ്പോൾ,സാർ എന്നോട് ചോദിച്ചു നിങ്ങളുടെ സിനിമയുടെ പരിപാടി നടക്കുന്നില്ലേ, അതോ അത് നിർത്തിവെച്ചിട്ടാണോ ഇങ്ങോട്ടേക്ക് വന്നതെന്നായിരുന്നു.

പിന്നീട്, ഒരു ദിവസം പെട്ടെന്നാണ് മോഹൻലാലിനെ കാണാനായി പോകാൻ അവസരം വന്നത്. അദ്ദേഹം എവിടെയോ പോവാനിരിക്കുകയായിരുന്നു. അതിനിടയ്ക്ക് പെട്ടെന്ന് ചെല്ലുകയായിരുന്നു. പെട്ടെന്നാണ് സിനിമ ഓണാകുന്നതൊക്കെ. അങ്ങനെയാണ് ഓടി ചെല്ലുന്നതെന്ന് അനീഷ് ഉപാസന പറയുന്നു.

ALSO READ- കുറച്ച് ജോലി ചെയ്ത് പെട്ടെന്ന് പണമുണ്ടാക്കാൻ പറ്റുന്നത് മോഡലിംഗിലാണ്; എന്നാൽ സിനിമ അങ്ങനെയല്ല: ഫഹദിന്റെ നായിക അഞ്ജന ജയപ്രകാശ് പറയുന്നു

ഇതുപോലെയുള്ള ആവശ്യങ്ങൾക്ക് വേണ്ടി മാത്രമെ താൻ സാറിന്റെ വീട്ടിലേക്ക് പോകാറുള്ളു. അങ്ങനെ വീട്ടിൽ ചെന്ന് സിനിമ ചെയ്യാൻ പോകുന്ന കാര്യമൊക്കെ പറഞ്ഞു. ഉടനെ സിനിമയുടെ പേര് എന്താണെന്ന് ചോദിച്ചു. അന്ന് സിനിമക്ക് പേരിട്ടില്ലായിരുന്നു. അക്കാര്യം സാറിനോട് പറഞ്ഞു.

ആ സമയത്ത്, തന്നോട് എന്നാൽ സിനിമയുടെ കഥ പറയാമോ എന്ന് അദ്ദേഹം ചോദിച്ചു. ഏതാണ്ട് 45 മിനിട്ട് കൊണ്ട് സാറിനോട് കഥ പറഞ്ഞു കൊടുത്തു. ഈ കഥ മുഴുവനും പുള്ളി കേട്ടു. ഇങ്ങനെ കഥ കേൾക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കുറേക്കൂടി പ്ലാൻ ചെയ്ത് പോകാമായിരുന്നു.

ALSO READ- എന്റെ ഏറ്റവും നല്ല സുഹൃത്താണ് അവൾ; ഞങ്ങൾ ലെസ്ബിയൻസ് അല്ല; വേദനിപ്പിക്കരുത്; ഞങ്ങൾക്കും കുടുംബമുണ്ട്: മഞ്ജു പത്രോസ്

എന്നാൽ, ഈ കഥയെല്ലാം കേട്ട് കഴിഞ്ഞിട്ട് പുള്ളി ഒന്നും മിണ്ടാതെയിരിക്കുകയാണ്. സാർ എന്താ ഒന്നും മിണ്ടാത്തതെന്ന് താൻ ചോദിച്ചപ്പോൾ, കുറേനേരം ആലോചിച്ചിട്ട് പുള്ളി തന്നോട് ചോദിച്ചു, ‘ഇതെന്താ ഇങ്ങനത്തെ കഥയൊന്നും എന്നോട് പറയാത്തതെന്ന്’ അനീഷ് ഉപാസന പറയുന്നു.

Advertisement