സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് ‘ഗൂഗിൾ കുട്ടപ്പ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്നതാണ് പുതിയ വാർത്ത. ഹിന്ദി റീമേക്കിൽ അനിൽ കപൂർ നായകനാകും എന്നാണ് റിപ്പോർട്ടുകൾ.
Also read
ഫെയ്ത്ത് ഫിലിംസ് പ്രൊഡക്ഷൻ ഹൗസ് ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ ഹിന്ദി റീമേക്ക് അവകാശം വാങ്ങിയതായാണ് അറിയുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഭാസ്‌ക്കര പൊതുവാൾ എന്ന കഥാപാത്രമായാണ് അനിൽ കപൂർ വേഷമിടുക. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
തമിഴ് റീമേക്കിൽ സുരാജിന്റെ റോളിലെത്തുന്നത് സംവിധായകനും നടനുമായ കെ.എസ് രവി കുമാറാണ്. ബിഗ് ബോസ് താരങ്ങളായ തർഷാനും ലോസ്ലിയയുമാണ് ചിത്രത്തലെ മറ്റ് താരങ്ങൾ. മലയാളത്തിൽ മകനായി സൗബിൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തർഷാൻ തമിഴിൽ അവതരിപ്പിക്കുന്നത്. യോഗി ബാബുവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഗിബ്രാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
Also read
ഷാരൂഖ് ഖാനെ വിവാഹം കഴിക്കാമായിരുന്നില്ലേ? കിടിലൻ മറുപടിയുമായി കാജോൾ, കൈയ്യടിച്ച് ആരാധകർ
മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ നിർമ്മിച്ചത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാർവതി, സൂരജ് എന്നിവരും വേഷമിട്ടു. കെന്റി സിർദോ എന്ന അരുണാചൽ സ്വദേശിനിയാണ് ചിത്രത്തിൽ നായികയായെത്തിയത്.