മലയാളികള്‍ക്ക് സുപരിചിതനായ അവതാരകനാണ് വിജയ്. വിജയ് തന്റെ കരിയര്‍ ആരംഭിച്ചത് ദൂരദര്‍ശനില്‍ ഷോകള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു. ഇതിന് പിന്നാലെ ചില കേബിള്‍ ടിവി ചാനലുകളിലും അവതാരകനായി എത്തി.
താരത്തിന്റെ കരിയറില്‍ വലിയ ബ്രേക്കായിരുന്നു ഫുഡ് ആന്‍ഡ് ട്രാവല്‍ ഷോയായ ‘സ്വാദ്’. 13 വര്‍ഷത്തോളം തുടര്‍ന്ന ഷോ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഇതിന് ശേഷം ‘സൂപ്പര്‍ ബമ്പര്‍’ ഗെയിം ഷോയിയും താരം അവതാരകനായി.
വിജയിയുടെ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു ‘സൂപ്പര്‍ ബമ്പര്‍’. വിജയ് രണ്ട് വര്‍ഷത്തിലേറെയായി ആയിരത്തിലേറെ വേദികളില്‍ സൂപ്പര്‍ ബമ്പര്‍ അവതരിപ്പിച്ചുണ്ട്. താരത്തിന്റെ അവതരണ ശൈലിയും പെരുമാറ്റവുമാണ് വിജയിയെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണം.
ഒത്തിരി ടെലിവിഷന്‍ ഷോകളില്‍ അവതാരകനായെത്തി പ്രേക്ഷകരുടെയെല്ലാം ഹൃദയത്തില്‍ സ്ഥാനം നേടി വിജയ് സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരിക്കുകയാണിപ്പോള്‍. വിജയിക്കൊപ്പം ഭാര്യ ശ്രൂതിയുമുണ്ട്.
വിവാഹത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും താരം പരിപാടിയില്‍ സംസാരിച്ചു. ഭാര്യയുടെ പ്രസവ സമയത്തെ അനുഭവത്തെക്കുറിച്ചും വിജയ് പറഞ്ഞു. ഭാര്യയുടെ പ്രസവ സമയം ലേബര്‍ റൂമില്‍ നില്‍ക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും ആദ്യം ഡോക്ടര്‍മാര്‍ സമ്മതിച്ചിരുന്നില്ലെന്നും വിജയ് പറയുന്നു.
കുറേ അപേക്ഷിച്ചപ്പോള്‍ ഡോക്ടര്‍ സമ്മതിച്ചുവെന്നും താന്‍ ഒപ്പമുണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നുവെന്ന് ശ്രുതി പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. എല്ലാ ആശുപത്രികളിലും ഇങ്ങനെ അവസരം ഒരുക്കണമെന്നും വിജയ് അഭിപ്രായപ്പെട്ടു.
Also Read: വശ്യ മനോഹരിയായി ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ കല്യാണി, എന്തഴകാണ് ഇതെന്ന് ആരാധകർ…
പ്രസവ സമയത്ത് ശ്രുതി അനുഭവിച്ച വേദന മറ്റെന്ത് പ്രശ്‌നം വന്നാലും അനുഭവിച്ചതിനേക്കാള്‍ കൂടുതലാണെന്ന് വിജയ് പറഞ്ഞു. ഭാര്യയുടെ പ്രസവം കണ്ട എല്ലാ ഭര്‍ത്താക്കന്മാരും ഇങ്ങനെ തന്നെ പറയുമെന്നും വിജയ് പറയുന്നു.