രമ്യയ്ക്ക് മുൻപ് മൂന്ന് പ്രണയമുണ്ടായിരുന്നു; അവരായിട്ട് വേണ്ടെന്ന് വെച്ച് പോയതാണ്; ജീവിതത്തിലെ ഒരു സ്‌റ്റേജ് മാത്രമെന്ന് രമ്യയും നിഖിലും

656

മലയാളം മിനി സ്‌ക്രീനീലൂടെ അവതാരകരായി എത്തി ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് നിഖിൽ മേനോനും രമ്യയും. അവതരണം മാത്രമല്ല അഭിനയ രംഗത്തും ഒരു കൈ നോക്കിയ നിഖിൽ താൻ മികച്ചൊരു ഗായകൻ കൂടിയാണെന്നും തെളിയിച്ചിരുന്നു. പാട്ടുകാരൻ ആണെങ്കിലും, അവതാരകൻ ആയിട്ടാണ് നിഖിലിനെ മലയാളികൾ സ്വീകരിച്ചത്.

ടെലി വിഷൻ അവതാരകരായി തുടങ്ങി പിന്നീട് നിഖിലും രമ്യയും ഭാര്യാ ഭർത്താക്കൻമാരായി മാറുക ആയിരുന്നു. ഒന്നിച്ച് ഷോ ചെയ്തിരുന്ന സമയത്താണ് ഇവൾ എനിക്ക് പറ്റിയ ആളാണെന്ന് മനസിലായതെന്ന് നിഖിൽ പറയുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിൽ ആവുക ആയിരുന്നു. സന്തോഷകരം ആയ കുടുംബ ജീവിതം നയിച്ച് വരികയാണ് ഇവർ. ഒരു മകളുമുണ്ട് ഇവർക്ക്.

Advertisements

ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും ജീവിതത്തെ കുറിച്ചും പറയുകയാണ് നിഖിലും രമ്യയും. പ്രണയിച്ചിരുന്ന വ്യക്തികളിൽ വിവാഹശേഷം ചില മാറ്റങ്ങൾ വരാറുണ്ട്. ഇമെച്വർ ലവ് എന്നുള്ളത് മെച്വർ ലവ് എന്നതിലേക്ക് മാറുമെന്നാണ് ദമ്പതികള് പറയുന്നത്.

ALSO READ- വിവാഹം കഴിഞ്ഞ സ്ത്രീകളെ ഒരിക്കലും അതിന് നിർബന്ധിക്കരുത്, സ്വാഭാവികമായി അത് സംഭവിച്ചോളും:ദീപിക പദുക്കോൺ പറഞ്ഞത് കേട്ടോ

ഇരുവരും ഭയങ്കരമായി മാറിയിട്ടൊന്നുമില്ല, ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങാനും, വൈകി വീട്ടിൽ വരാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഇപ്പോഴുമുണ്ട്. ചില കാര്യങ്ങളിൽ കുറച്ച് വ്യത്യാസം വന്നിട്ടുണ്ട്. ഒരുപാട് പാർട്ടി ചെയ്യുന്നയാളാണ് ഞാൻ. കുറേ ഫ്രണ്ട്‌സുണ്ട്. സാറ്റർഡേ നൈറ്റൊക്കെ പുറത്ത് പോവും. ഇവൾക്ക് അതൊന്നും ഇഷ്ടമല്ല. അത് ഞാൻ വേണ്ടെന്ന് വെച്ചന്നാണ് നിഖിൽ പറയുന്നത്.

കൂടാതെ, എല്ലാ കാര്യങ്ങളും പരസ്പരം തുറന്നുപറയാറുണ്ടെന്നും രമ്യയ്ക്ക് മുൻപ് ജീവിതത്തിൽ പ്രണയങ്ങളുണ്ടായിട്ടുണ്ട് എന്നത് തനിക്ക് അറിയാമെന്നും നിഖിൽ പറയുന്നു.

അക്കാര്യം തനിക്കും അറിയാവുന്ന കാര്യമാണ്. മൂന്ന് സീരിയസ് റിലേഷൻഷിപ്പുണ്ടായിരുന്നു. കോളേജിൽ നിന്നും തുടങ്ങിയതാണ്. അവരായിട്ട് വേണ്ടെന്ന് വെച്ചതാണ്. അത് നല്ലതാണെന്നാണ് എനിക്ക് തോന്നിയത്. ഞാനായിട്ട് വേണ്ടെന്ന് വെച്ചതാണെങ്കിൽ ഇവൻ ശരിയല്ലെന്ന് എല്ലാവരും പറയും. ഇത് അവരായിട്ട് വേണ്ടെന്ന് വെച്ചത് കൊണ്ട് അങ്ങനെയൊരു പ്രശ്നമില്ല. ജീവിതത്തിലെ ഒരു സ്റ്റേജായി മാത്രമേ അതിനെ കണ്ടുള്ളൂവെന്നും രമ്യ പറയുന്നു.

ALSO READ- വിവാഹം കഴിഞ്ഞ സ്ത്രീകളെ ഒരിക്കലും അതിന് നിർബന്ധിക്കരുത്, സ്വാഭാവികമായി അത് സംഭവിച്ചോളും:ദീപിക പദുക്കോൺ പറഞ്ഞത് കേട്ടോ

അതേസമയം, തനിക്ക് കോളേജിൽ പഠിക്കുമ്പോൾ പ്രണയമുണ്ടായിരുന്നു എന്നാണ് നിഖിൽ പറയുന്നത്. അത് ബ്രേക്ക് അപ്പ് ആയി പോയി. കാരണമായി താരം പറയുന്നത് പരസ്പരം മനസിലാക്കാനുള്ള പ്രയാസമായിരുന്നു എന്നാണ്.

‘അണ്ടർസ്റ്റാൻഡിംഗിന്റെ ബാലൻസ് തെറ്റുമ്പോൾ പ്രശ്നങ്ങളുണ്ടാവും. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല, അതിനർത്ഥം ആളെ വേണ്ടെന്ന് വെച്ചെന്നല്ല. പെൺകുട്ടികൾ അങ്ങനെയായിരിക്കും ചിന്തിക്കുന്നത്. നമ്മുടെ പാർട്നറിനെ നമ്മൾ നന്നായി മനസിലാക്കണം.’- നിഖിൽ പറയുന്നു.

കൂടാതെ, രമ്യ വിളിക്കുമ്പോൾ താൻ എടുത്തില്ലെങ്കിൽ തിരക്കാണെന്ന് അവൾക്കറിയാം. അത്യാവശ്യമാണെങ്കിൽ മെസ്സേജ് ഇടും. നല്ല റിലേഷൻഷിപ്പ് നിലനിർത്തുന്ന ഫ്രണ്ട്സ് പോലും വിളിച്ചാൽ കിട്ടിയില്ലെങ്കിൽ ഡെസ്പ്പാവും. ഇതൊന്തൊരു ഇറിറ്റേറിംഗ് ഫീലാണെന്ന് മനസിലാക്കുന്നില്ലല്ലോ എന്നും നിഖിൽ പറയുന്നു.

Advertisement