ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മലയാളത്തിന്റെ ലേഡിസൂപ്പര്‍ താരം മഞ്ജു വാര്യരുടെ മകളായി സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നടി അനശ്വര രാജന്. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ വ്യത്യ്സത വേഷമിട്ട് മലയാളത്തിലെ യുവനടിമാരുടെ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയായി തീര്‍ന്നിരിക്കുകയാണ് അനശ്വര രാജന്.
ഉദാഹരണം സുജാതയിലെ ആതിര എന്ന കഥാപാത്രമായി തിളങ്ങിയ അനശ്വരയ്ക്ക് പിന്നാലെ തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ നായികയാകാന്‍ അവസരം ലഭിച്ചു. സിനിമയിലെ മികവാര്‍ന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു അനശ്വര.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉദാഹരണം സുജാതയില്‍ മഞ്ജുവാര്യരുടെ മകളായി അനശ്വര അഭിനയിച്ചത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ശേഷം ബിജു മേനോന് ജിബു ജേക്കബ് ടീമിന്റെ ആദ്യരാത്രിയിലും അനശ്വര അഭിനയിച്ചിരുന്നു. ഇപ്പോള്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മാതാവാകുന്ന മലയാള സിനിമ മൈക്കില്‍ അനശ്വര രാജനാണ് നായിക. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായകന്.
ഇപ്പോഴിതാ പുതിയ അഭിമുഖത്തില്‍ താന്‍ ചെയ്ത സിനിമകള്‍ കണ്ടിട്ട് ചമ്മല് തോന്നിയിട്ടുണ്ട് എന്ന് പ്രതികരിച്ചിരിക്കുകയാണ് അനശ്വര രാജന്. കൂടാതെ തനിക്ക് വാശി ഇച്ചിരി കൂടുതല്‍ ആണെന്ന് തോന്നിയിട്ടുണ്ട് എന്നും അനശ്വര പറയുന്നുണ്ട്.
തനിക്ക് പ്രതിഫലത്തിന് വേണ്ടി ചില സമയങ്ങളില്‍ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങള്‍ അല്ല ഞങ്ങള്‍ക്ക് വേണ്ടി മാനേജര്‍മാരാണ് സംസാരിച്ചിട്ടുള്ളതെന്ന് ബിഹൈന്‍ഡ് വുഡ്സിനു നല്കിയ അഭിമുഖത്തില്‍ നടി പറയുന്നു.
തനിക്ക് അങ്ങനെ ആക്ടിങ് ഈസി ആയി തോന്നാറില്ല എങ്കിലും ചില ഭാഗങ്ങള്‍ ചെയ്യുമ്പോള്‍ ഈസി ആയി തോന്നാറുണ്ട് എന്നും താരം വെളിപ്പെടുത്തുകയാണ്. എന്തിനാ മോളെ മുടി ഒക്കെ വെട്ടി കളഞ്ഞത് എന്ന ചോദ്യം ഇപ്പോഴും ഭയങ്കരമായിട്ട് കേള്‍ക്കാറുണ്ടെന്നും താരം പറയുന്നു.
സ്റ്റാര്‍ഡം കാരണം പ്രൈവസി നഷ്ടമായി എന്ന് തോന്നിയിട്ടുണ്ടെന്നും അനശ്വര പറയുന്നു. അതേസമയം, സോഷ്യല്‍മീഡിയയിലെ പല പ്രചരണങ്ങളും തന്നെ വിഷമിപ്പിച്ചിരുന്നു എന്ന് പറയുകയാണ് അനശ്വര.
അനശ്വരയുടെ വിശേഷങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും, ആസ്തി അഞ്ഞൂറുകോടി. ഇത്തരം ഗോസിപ്പ് വാര്‍ത്തകള്‍ കണ്ട് ഞെട്ടിയിട്ടുണ്ട് എന്നും അനശ്വര പറയുന്നു. ഏറ്റവും ഒടുവില്‍ കണ്ടത് ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്നാണ്. നമ്മള് വളര്‍ന്നു വരികയല്ലേ അപ്പൊ ആളുകള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാകില്ലേയെന്നും അനശ്വര ചോദിക്കുകയാണ്.
മുന്‍പത്തെ ചിത്രങ്ങള്‍ ഒക്കെ വച്ച് കംപെയര് ചെയ്യാമോ. പണ്ടത്തെ പോലെയാണോ ഇപ്പോള്‍ മേക്കപ്പ്, ഡ്രസ്സ് ഒക്കെ ഉണ്ടല്ലോ. പഴയ ചിത്രങ്ങള്‍ കണ്ടിട്ട് ഇപ്പോള്‍ ക്രിഞ്ചടിക്കാറുണ്ടെന്നും അനശ്വര പറയുന്നു.