വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജന്‍. 2018 ല്‍ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാന്‍ അനശ്വരയ്ക്ക് കഴിഞ്ഞു ആദ്യ ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീര്‍ത്തി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ചത്.
Also Read:ഞാന്‍ ഭയങ്കര ഹാപ്പി, എന്റെ ജീവിതം അതിമനോഹരമാണ്, കാരണം തുറന്നുപറഞ്ഞ് ഗ്രേസ് ആന്റണി
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം നേരിലും ജയറാം മമ്മൂട്ടി ചിത്രം ഓസ്ലറിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് അനശ്വര കാഴ്ചവെച്ചിരിക്കുന്നത്.
ഇപ്പോഴിതാ നേരിന്റെ ലൊക്കെഷനില്‍ സിദ്ധിഖിന്റെ ഒപ്പമുള്ള രസകരമായ അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് അനശ്വര. സിദ്ധിഖ് നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത് നല്ലൊരു അനുഭവമായിരുന്നുവെന്നും അനശ്വര പറയുന്നു.
ഓരോ സീനും വളരെ ചില്ലായിട്ടാണ് ആള് ഷൂട്ട് ചെയ്യുന്നത്. വില്ലനിസം ആണെങ്കിലും കോമഡിയാണെങ്കിലും വളരെ നല്ല രീതിയില്‍ ചെയ്യാറുണ്ടെന്നും സിനിമ കാണാന്‍ പോകുന്ന സമയത്ത് സിദ്ധിഖ് ഇക്ക തന്നെ വിളിച്ചിരുന്നുവെന്നും തനിക്ക് സിനിമ കാണാന്‍ പോകാന്‍ പേടിയുണ്ടെന്നും ആരെങ്കിലും പിടിച്ച് തല്ലിയാലോ എന്ന പേടിയുണ്ടെന്ന് പറഞ്ഞുവെന്നും അനശ്വര പറയുന്നു.