‘അനശ്വരാ, സിനിമ കണ്ടിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമായി’; കണ്ണുകാണാത്ത ഒരാൾ അന്ന് തന്നെ തേടി നാട്ടിൽ വന്നത് വെളിപ്പെടുത്തി താരം

99

വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജൻ. 2018 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാൻ അനശ്വരയ്ക്ക് കഴിഞ്ഞു ആദ്യ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീർത്തി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് സൂപ്പർ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേരിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് അനശ്വര കാഴ്ചവെച്ചിരിക്കുന്നത്.

Advertisements

കൈയ്യടക്കത്തോടെ സാറ എന്ന കഥാപാത്രമായി അനശ്വര സ്‌ക്രീനിൽ മിന്നി മാറുന്നത് പ്രേക്ഷകരെ വളരെ ആകർഷിച്ചിരിക്കുകയാണ്. ഇതിനിടെയിതാ താരം ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ഉദാഹരണം സുജാതയ്ക്ക് ശേഷം ഉണ്ടായ ഒരു അനുഭവം പങ്കിട്ടിരിക്കുകയാണ്.

ALSO READ- ‘രമേഷ് പിഷാരടിയുടെ സൗഹൃദമാണ് സിനിമയിലേക്ക് എത്തിച്ചത്’, റാമിലൂടെ ദൃശ്യത്തിലും എത്തി, പിന്നെ ലിയോയിലേക്ക്; സിനിമാ യാത്ര പറഞ്ഞ് ശാന്തി മായാദേവി

ഉദാഹരണം സുജാത കണ്ടിട്ട് കണ്ണുകാണാത്ത ഒരാൾ തന്നെ അനേഷിച്ച് നാട്ടിലേക്ക് വന്നിരുന്നെന്നാണ് അനശ്വര രാജൻ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. അന്ന് താൻ നാട്ടിലുള്ള സമയത്ത് സുജാത സിനിമ കണ്ടിട്ട് കണ്ണ് കാണാത്ത ഒരാൾ തന്നെ അന്വേഷിച്ചു വന്നിട്ടുണ്ടായിരുന്നു. എവിടെയോ ദൂരത്ത് നിന്ന് വരികയായിരുന്നു. വഴിയൊന്നും അറിയാതെ ബസ്സും പിടിച്ച് അയാൾ വന്നു.

തന്റെ അടുത്ത വീട്ടിലൊക്കെ ഉള്ള ആളുകളോട് ഞങ്ങളുടെ വീട് ചോദിച്ചു. ഞങ്ങൾ വരുമ്പോൾ വേറൊരു വീട്ടിലേക്ക് ഇരിക്കുകയാണ്. കാരണം ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി അറിയുന്നുണ്ടായിരുന്നില്ല. മഞ്ജു ചേച്ചിയുടെ മോൾ അനശ്വര എന്ന് പറഞ്ഞിട്ടായിരുന്നു വന്നതെന്നും അനശ്വര പറയുന്നു.

ALSO READ-”എലിസബത്ത് തങ്കമാണ്; അവളെ പോലെ ഒരു പെണ്ണിനെ ഞാന് കണ്ടിട്ടില്ല”; ഇപ്പോൾ കൂടെയില്ലെന്ന് വെളിപ്പെടുത്തി നടൻ ബാല

താൻ എവിടെയോ പോകാൻ വേണ്ടി ഇറങ്ങുമ്പോഴാണ് അച്ഛനെ അവർ വിളിക്കുന്നത്. ഒരാള് വന്നിട്ടുണ്ട് ഇങ്ങോട്ട് വരാൻ പറ്റുമോ എന്ന് പറഞ്ഞു. താൻ എന്താണ് സംഭവം എന്നറിയാൻ വേണ്ടി അങ്ങോട്ടാണ് പോകുന്നത്. അനശ്വരാ, സിനിമ കണ്ടിട്ടുണ്ട് തനിക്ക് ഭയങ്കര ഇഷ്ടമായി എന്നൊക്കെ പറഞ്ഞിട്ട് ഒരുപാട് സംസാരിക്കുകയായിരുന്നു.

അത് തനിക്ക് നല്ല അത്ഭുതം ആയിരുന്നു. അവർക്ക് സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ സിനിമ കാണാൻ എടുക്കുന്ന എഫേർട് എത്രത്തോളമായിരിക്കുമെന്നാണ് ചിന്തിച്ചത്. സിനിമയിലെ തന്റെ കഥാപാത്രം ഇഷ്ടപ്പെട്ടു എന്നൊക്കെ പറയുന്ന സമയത്ത് തനിക്കത് ഭയങ്കര അത്ഭുതമായി എന്നും താരം പറഞ്ഞു.

Advertisement