വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജന്‍. 2018 ല്‍ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാന്‍ അനശ്വരയ്ക്ക് കഴിഞ്ഞു ആദ്യ ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീര്‍ത്തി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ചത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.
പല ഫോട്ടോഷൂട്ടുകളിലും ഗ്ലാമറസ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട താരം പലപ്പോഴും സോഷ്യല്‍മീഡിയയുടെ രൂക്ഷവിമര്‍ശനത്തിന് ഇരയാവാറുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ ഷോര്‍ട്‌സ് ധരിച്ചതിനെ കുറിച്ച് അനശ്വര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
പണ്ട് ദീപിക പദുകോണിന്റെ വസ്ത്രങ്ങള്‍ കണ്ട് ഇത്ര ചെറുതാക്കണോ എന്ന് ചിന്തിച്ചിരുന്നു. ആ താന്‍ ഇപ്പോള്‍ ഒത്തിരി മാറിയെന്നും തന്റെ വസ്ത്രധാരണത്തെ കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോള്‍ താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും അനശ്വര പറയുന്നു.
തന്നെ പുറത്തുനിന്ന് നോക്കുമ്പോള്‍ ഭയങ്കര ബോള്‍ഡായിട്ടാണ് തോന്നുന്നത്. എന്നാല്‍ തനിക്കെതിരെ ഉയരുന്ന ഓരോ വിവാദത്തിലും താനും കുടുംബവും ഒത്തിരി വേദനിച്ചിട്ടുണ്ടെന്നും മോശമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയതെന്നും അനശ്വര പറയുന്നു.