ഇതൊക്കെയാണ് ഞാന്‍ മഞ്ജു ചേച്ചിയില്‍ നിന്നും ലാലേട്ടനില്‍ നിന്നും എടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റി, മനസ്സുതുറന്ന് അനശ്വര രാജന്‍

40

വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജന്‍. 2018 ല്‍ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Advertisements

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാന്‍ അനശ്വരയ്ക്ക് കഴിഞ്ഞു ആദ്യ ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീര്‍ത്തി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ചത്.

Also Read:സന്തോഷ വാര്‍ത്ത; ചിത്രം മണിച്ചിത്രത്താഴ് വീണ്ടും പ്രേക്ഷകരിലേക്ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം നേരിലും ജയറാം മമ്മൂട്ടി ചിത്രം ഓസ്ലറിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് അനശ്വര കാഴ്ചവെച്ചിരിക്കുന്നത്.

ഗുരുവായൂരമ്പല നടയിലാണ് അനശ്വരയുടെ തിയ്യേറ്ററിലെത്തിയ ആദ്യ ചിത്രം. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍താരങ്ങളാണ് മഞ്ജു വാര്യറില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും താന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റിയെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര.

Also Read:ലോകം തലകീഴായി നിരീക്ഷിക്കുന്നു, മിനിറ്റുകളോളം ശീര്‍ഷാസനം ചെയ്ത് നടി കീര്‍ത്തി സുരേഷ്‌

വെര്‍സെറ്റിലിറ്റിയാണ് മോഹന്‍ലാലില്‍ നിന്നും താനെടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റിയെന്ന് അനശ്വര പറയുന്നു. ചിരിച്ച് കളിച്ച് നടക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് പെട്ടെന്ന് ക്യാരക്ടറാവാന്‍ കഴിയുമെന്നും ആ കഴിവ് തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടെന്നും അനശ്വര പറയുന്നു.

മഞ്ജു വാര്യറില്‍ നിന്നും സ്വീറ്റ്‌നെസ്സാണ് താന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റി. ഭയങ്കര ജെന്‍രിലും സോഫ്റ്റുമാണ് മഞ്ജു ചേച്ചിയെന്നും വളരെ കംഫര്‍ട്ടാണെന്നും തനിക്ക് ഈ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ഗ്രാറ്റിറ്റിയഡുള്ളത് മഞ്ജു ചേച്ചിയോടാണെന്നും അനശ്വര പറയുന്നു

Advertisement