വളരെ പെട്ടെന്ന തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ആനന്ദം എന്ന സിനിമയിൽ ദർശന എന്ന മിണ്ടാപ്പൂച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് അനാർക്കലി മരക്കാർ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്
ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ആസിഫ് അലി ചിത്രം മന്ദാരത്തിലും ഉയരെയിലും അഭിനയിച്ചതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. തുടർന്ന് ഒരു പിടി മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ അനാർക്കലി കൈകാര്യം ചെയ്തു.
ഇപ്പോഴിതാ താരം തന്നെ ഇമാജിനറി കാമുകിയായി കാണുന്ന ഒരാളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് അസ്വാഭികമായി തോന്നിയ ഒരു ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ചാണ് അനാർക്കലിയുടെ വാക്കുകൾ.
ALSO READ- റോബിന് ക്ഷമ കുറവാണ്; എന്റെ കൂടെ നടന്നതിന് ശേഷമാണ് മാറ്റം വന്നത്; ആരതി പൊടി
‘ഞങ്ങൾ റിലേഷനാണെന്ന പോലെ പുള്ളി എന്നോട് സംസാരിക്കും. പുള്ളി എല്ലാ ദിവസവും പുള്ളിയുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മെസേജയക്കും. ഇടയ്ക്ക് ഞാനെടുത്ത് നോക്കുമായിരുന്നു. അപ്പോൾ മുഴുവനിരുന്ന് വായിക്കും. പുള്ളി എന്നെയൊരു ഇമേജിനറി ക്യാരക്ടറായാണ് കാണുന്നത്.’- എന്നും അനാർക്കലി പറയുന്നു.
പിന്നെ അദ്ദേഹം ഭയങ്കര കാവ്യാത്മകമായിട്ട് ഓരോ കാര്യങ്ങളെഴുതും. ചിലപ്പോൾ നീ ഇന്നിട്ട പോസ്റ്റ് എനിക്കിഷ്ടപ്പെട്ടില്ല എന്നൊക്കെ എഴുതും. എനിക്ക് ഭയങ്കര ഇന്ററസ്റ്റിംഗ് ആയാണ് തോന്നിയത്. പക്ഷെ എന്തോയൊരു പ്രശ്‌നം പുള്ളിക്കുണ്ട്. പുള്ളി ഓക്കെ അല്ല’- എന്നും അനാർക്കലി വിശദീകരിക്കുന്നു.
കൂടാതെ തനിക്ക് സിനിമാ ലോകത്ത് നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തനിക്ക് വന്നിട്ടില്ലെന്ന് താരം പറയുന്നുണ്ട്. ആരും അങ്ങനെ തന്നോട് എന്തെങ്കിലും തരുമോയെന്നൊന്നും ചോദിച്ചിട്ടില്ല. അതെന്താ തന്നോടാരും ചോദിക്കാത്തതെന്ന് ഞാനെപ്പോഴും വിചാരിക്കും. തന്നെക്കാണുമ്പോൾ ഒരു ബോൾഡ് ഫീലിംഗൊക്കെയുണ്ടല്ലോ അതായിരിക്കാം കാരണമെന്നും അനാർക്കലി പറയുകയാണ്.
പക്ഷെ, അടുത്തിടെ ഏകദേശം അതുപോലൊരു അനുഭവം ഉണ്ടായി. ദുബായിലൊരു ഉദ്ഘാടനമുണ്ടായിരുന്നു. അത് കഴിഞ്ഞ് പാർട്ടിയുണ്ട്. പാർട്ടി കഴിഞ്ഞിട്ട് അവിടെ തന്നെ നിൽക്കണമെന്ന് പറഞ്ഞു. അതെന്തിന് അവിടെ തന്നെ നിൽക്കണം എന്ന് ചോദിച്ചു. എനിക്കത് എന്തിനെന്ന് അറിയണം. ചോദിച്ച് ചോദിച്ച് അവസാനം അയാൾ പറഞ്ഞു. എംഡിക്ക് അനാർക്കലിയോട് താൽപര്യമുണ്ട്, പേയ്‌മെന്റൊന്നും പ്രശ്‌നമല്ലെന്ന് ആണ് പറഞ്ഞത്.
ഇതുകേട്ടപ്പോൾ തനിക്കാണെങ്കിൽ ഭയങ്കര സന്തോഷം. ആരെങ്കിലും എന്നോട് ചോദിച്ചല്ലോയെന്നാണ് ആലോചിച്ചത്. ഒപ്പം താൽപര്യമില്ലെന്ന് താൻ പറഞ്ഞു. താൽപര്യമുണ്ടാവാൻ ചാൻസുള്ള മറ്റ് സെലിബ്രറ്റീസുണ്ടോയെന്ന് ചോദിച്ചു. പോടോയെന്ന് താൻ മറുപടി പറഞ്ഞെന്നും അനാർക്കലി പറയുന്നു.