വളരെ പെട്ടെന്ന തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ആനന്ദം എന്ന സിനിമയിൽ ദർശന എന്ന മിണ്ടാപ്പൂച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് അനാർക്കലി മരക്കാർ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.
ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ആസിഫ് അലി ചിത്രം മന്ദാരത്തിലും ഉയരെയിലും അഭിനയിച്ചതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. തുടർന്ന് ഒരു പിടി മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ അനാർക്കലി കൈകാര്യം ചെയ്തു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതി ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇതിനിടെ, കണ്ണൂരിലെ മുസ്ലീം വിവാഹത്തിന് പെണ്ണുങ്ങൾക്ക് അടുക്കളഭാഗത്താണ് ഭക്ഷണം കൊടുക്കാനിരുത്തുന്നതെന്ന നിഖിലയുടെ പരാമർശത്തിൽ അഭിപ്രാം പറഞ്ഞും അനാർക്കലി രംഗത്തെത്തിയിരുന്നു.
സ്ത്രീകൾ പൊറോട്ട കഴിക്കുന്നതിൽ വരെ വിവേചനമുണ്ടെന്നും ആണുങ്ങൾ കഴിച്ചിട്ട് ബാക്കിയുണ്ടെങ്കിലേ പെണ്ണുങ്ങൾക്ക് കഴിക്കാൻ കിട്ടാറുള്ളൂവെന്നും അനാർക്കലി പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കളാണ് ഇങ്ങനെ പറയുന്നത് കേട്ടത്. എന്നാൽ തന്റെ ഫാമിലിയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തനിക്ക് ഇത് കേട്ടപ്പോൾ ശരിക്കും വിഷമം തോന്നിയെന്നും അനാർക്കലി പറഞ്ഞിരുന്നു.
അതേസമയം, അനാർക്കലിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമയാണ് ബി 32 മുതൽ 44 വരെ. സർക്കാരിന്റെ പിന്തുണയോടെ ഇറക്കിയ സ്ത്രീ പക്ഷ സിനിമയാണിത്. സിയ എന്ന് പറഞ്ഞിട്ടുള്ള ഒരു ട്രാൻസ്മെൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ അനാർക്കലി അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിൽ പെൺ ആൺ വേഷം കെട്ടിയ സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ട്രാൻസ്മെൻ കഥാപാത്രം ഇതിന് മുൻപ് വന്നിട്ടില്ലെന്നും അക്കാര്യം തന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചെന്നും അനാർക്കലി പറഞ്ഞു.
തനിക്ക് അങ്ങനെ ഒട്ടും സിനിമയൊന്നും ഇല്ലാതെ സാഡ് ആയി നിൽക്കുന്ന സമയത്ത് ആണ് ബി 32 മുതൽ 44 വരെ എന്ന സിനിമ വന്നത്. അതൊരു വേറിട്ട വേഷം കൂടെയായപ്പോൾ വലിയ താത്പര്യം തോന്നുകയായിരുന്നു എന്നും അനാർക്കലി പറഞ്ഞി.
‘ആ സിനിമയിൽ ഒരു ഭയങ്കര കിസ്സിങ് സീൻ ഒക്കെയുണ്ട്. അത് കേട്ടപ്പോൾ തന്നെ ഞാൻ പൊളിക്കും എന്ന മൈന്റ് ആയിരുന്നു എനിക്ക്. വേറെ പല ഓഡിയോയും വച്ച് ഇപ്പോൾ ആ സീൻ പുറത്ത് വരുമ്പോൾ എനിക്ക് തന്നെ കാണുമ്പോൾ ഒരു കുളിരാണ്. ഞാൻ എന്ത് അടിപൊളിയായിട്ടാണ് കിസ്സ് ചെയ്തത്’- എന്നാണ് അനാർക്കലി പറയുന്നത്.