ആ പ്രശ്‌നങ്ങളൊക്കെ നടക്കുമ്പോഴാണ് അതിജീവിത അഭിനയിക്കാനെത്തിയത്; മാക്‌സിമം സപ്പോർട്ട് കൊടുത്തിരുന്നു, അവൾ ചില്ലാണ്! അനാർക്കലി മരിക്കാർ

179

വളരെ പെട്ടെന്ന തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ആനന്ദം എന്ന സിനിമയിൽ ദർശന എന്ന മിണ്ടാപ്പൂച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് അനാർക്കലി മരക്കാർ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്

ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ആസിഫ് അലി ചിത്രം മന്ദാരത്തിലും അഭിനയിച്ചതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. തുടർന്ന് ഒരു പിടി മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ അനാർക്കലി കൈകാര്യം ചെയ്തു.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതി ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നിർമ്മാതാവ് വിജയ് ബാബുവിന്റെ പീ ഡ ന കേസിലെ അതിജീവിതയായ പെൺകുട്ടിക്ക് ഒപ്പം അഭിനയിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് അനാർക്കലി.

ALSO READ- മമ്മൂട്ടിക്ക് അവാർഡ് കിട്ടരുതേയെന്ന് ഞാൻ പ്രാർത്ഥിച്ചു, അവാർഡ് അമിതാഭ് ബച്ചന് ആണ് എന്നറിഞ്ഞപ്പോൾ തുള്ളിച്ചാടി: ഇന്നസെന്റ് അന്ന് പറഞ്ഞത്

സിനിമയുടെ ഷൂട്ടിങ് സമയത്തൊക്കെ ഈ പ്രശ്നങ്ങൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. അതൊന്നും പുള്ളിക്കാരിയുടെ അഭിനയത്തെ ബാധിച്ചതേയില്ല. വളരെ ചില്ലായ ആളാണ്. ആ സമയത്ത് അവൾക്ക് പരമാവധി പിന്തുണ കൊടുത്തിട്ടുണ്ട്. അതിന്റെ വ്യത്യാസം പുള്ളിക്കാരിക്കുണ്ടാവും എന്ന് കരുതുന്നുവെന്നും അനാർക്കലി തുറന്നുപറഞ്ഞു.

കൂടാതെ, സിനിമാ രംഗത്തെ തരംതിരിവുകളെ കുറിച്ചും അനാർക്കലി വെളിപ്പെടുത്തുന്നുണ്ട്. സിനിമാ രംഗത്ത് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും പക്ഷെ, ആർട്ടിസ്റ്റുകൾ തമ്മിലുള്ള തരംതിരിവാണ് തന്നെ വേദനിപ്പിക്കുന്നതെന്നും അനാർക്കലി വ്യക്തമാക്കി.

ALSO READ- ഇങ്ങനൊരു മോൻ ജനിച്ചിട്ടില്ലെന്ന് അമ്മ, ഒരു കാലത്തും ഗുണം പിടിക്കില്ലെന്ന് അച്ഛൻ, വീട്ടിൽ നിന്നും ഭാര്യ അടിച്ചിറക്കി: അഖിൽ മാരാരുടെ ജീവിത കഥ

പലപ്പോഴും സിനിമയിൽ ചെറിയ ആർട്ടിസ്റ്റുകളെ പരിഗണിക്കുന്ന രീതി വ്യത്യസ്തമാണ്. തങ്ങളെ എത്ര നേരം വേണമെങ്കിലും കാത്തിരിപ്പിക്കാം എന്നൊരു ചിന്തയാണ്. അതൊന്നും പ്രശ്നമില്ലെന്ന പ്രവണതയുണ്ടെന്നും അനാർക്കലി അഭിപ്രായപ്പെടുന്നു.

താൻ സോഷ്യൽ മീഡിയയിൽ തുടരെ ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്ന ഒരു സമയമുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ അതിന് വിലയ താൽപര്യമില്ലെന്നാണ് അനാർക്കലി പറയുന്നത്.

അതേസമയം, താരത്തിന്റെ റിലാസാകാനിരിക്കുന്ന പുതിയ ചിത്രമാണ് സുലൈഖ മൻസിൽ. ഈ ചിത്രത്തിൽ അനാർക്കലിയും ലുക്മാൻ അവറാനുമാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. മലപ്പുറത്തെ തിരൂരാണ് സിനിമയുടെ പ്രധാന കഥാപശ്ചാത്തലം. ചെമ്പൻ വിനോദിന്റെ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സാണ് സിനിമ നിർമ്മിക്കുന്നത്. ചെമ്പൻ വിനോദ്, ശബരിഷ് വർമ, മാമുക്കോയ തുടങ്ങിയവർ സിനിമയിൽ മറ്റ് വേഷങ്ങൾ ചെയ്യുന്നു.

Advertisement