എന്നെ ആരും വന്ന് പ്രൊപ്പോസ് ചെയ്തിട്ടില്ല; ഭയങ്കര സങ്കടമായിരുന്നു; അന്ന് അവനെ പ്രേമിച്ചത് പ്രേമം തോന്നിയിട്ടല്ല; ഒരു കാമുകനുണ്ടാകാൻ ആഗ്രഹിച്ചിട്ട്: അനാർക്കലി

791

വളരെ പെട്ടെന്ന തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ആനന്ദം എന്ന സിനിമയിൽ ദർശന എന്ന മിണ്ടാപ്പൂച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് അനാർക്കലി മരക്കാർ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.

ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ആസിഫ് അലി ചിത്രം മന്ദാരത്തിലും ഉയരെയിലും അഭിനയിച്ചതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. തുടർന്ന് ഒരു പിടി മലയാള സിനിമകളിൽ മികച്ച വേഷങ്ങൾ അനാർക്കലി കൈകാര്യം ചെയ്തു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Advertisements

ഇതിനിടെ, കണ്ണൂരിലെ മുസ്ലീം വിവാഹത്തിന് പെണ്ണുങ്ങൾക്ക് അടുക്കളഭാഗത്താണ് ഭക്ഷണം കൊടുക്കാനിരുത്തുന്നതെന്ന നിഖിലയുടെ പരാമർശത്തിൽ അഭിപ്രായം പറഞ്ഞും അനാർക്കലി രംഗത്തെത്തിയിരുന്നു.

ALSO READ- പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനമുണ്ട്; യുവം-23 വേദിയിലെത്തിയതിന് വിമർശിക്കുന്നവരോട് നവ്യ നായർ

സ്ത്രീകൾ പൊറോട്ട കഴിക്കുന്നതിൽ വരെ വിവേചനമുണ്ടെന്നും ആണുങ്ങൾ കഴിച്ചിട്ട് ബാക്കിയുണ്ടെങ്കിലേ പെണ്ണുങ്ങൾക്ക് കഴിക്കാൻ കിട്ടാറുള്ളൂവെന്നും അനാർക്കലി പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കളാണ് ഇങ്ങനെ പറയുന്നത് കേട്ടത്. എന്നാൽ തന്റെ ഫാമിലിയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും തനിക്ക് ഇത് കേട്ടപ്പോൾ ശരിക്കും വിഷമം തോന്നിയെന്നും അനാർക്കലി പറഞ്ഞിരുന്നു.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനാർക്കലി. വിഷമം വരുമ്പോൾ താൻ ആദ്യം പറയുക കാമുകനോടാണെന്നാണ് അനാർക്കലി പറയുന്നത്. തന്നെ അവൻ വലിയ മോട്ടിവേഷനൊക്കെ നൽകി തന്നെ ഓക്കെ ആക്കാറുണ്ടെന്നാണ് താരം പറയുന്നത്.

ALSO READ- നാടക രംഗത്ത് നിന്നും സിനിമയിലേക്ക്; കോഴിക്കോടൻ ഭാഷ സംസാരിച്ച 250ഓളം കഥാപാത്രങ്ങൾ; പൊട്ടിച്ചിരിപ്പിക്കാൻ ഇനി മാമുക്കോയയില്ല

മുൻപ് സ്‌കൂളിൽ പഠിക്കുമ്പോൾ തനിക്ക് പ്രേമിക്കണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, പ്രേമിക്കാനോ പ്രൊപ്പോസ് ചെയ്യാനോ ആരുമില്ലായിരുന്നെന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അനാർക്കലി പറയുന്നത്.

വിഷമം വരുമ്പോമ്പോൾ പോയി സംസാരിക്കാറുള്ളത് കാമുകനോടാണ്. അവനോട് ഞാൻ ഇങ്ങനെ ഓരോ വിഷമങ്ങൾ പറയും. അവൻ നന്നായി സമാധാനിപ്പിക്കും, വലിയ മോട്ടിവേഷനൊക്കെ തരും. കംഫേർട്ട് ചെയ്യാനായിട്ട് എപ്പോഴും കൂടെയുണ്ട്. കുറേ വർഷമായിട്ടുള്ള റിലേഷൻഷിപ്പാണ്- എന്നാണ് അനാർക്കലി മരയ്ക്കാർ പറഞ്ഞത്.

മുൻപത്തെ പ്രേമമൊക്കെ ഭയങ്കര കോമഡിയായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ പ്രേമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൂടെ പഠിക്കുന്ന ആളെ പ്രേമിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അവിടെയൊന്നും തന്നെ പ്രേമിക്കുന്ന ആരുമുണ്ടായിരുന്നില്ല. അതിന്റെ ഒരു സങ്കടമുണ്ട്. പലരോടും ക്രഷ് തോന്നിയിരുന്നു. പക്ഷെ പറയാനൊരു സ്പേസില്ലായിരുന്നുവെന്നാണ് അനാർക്കലി പറയുന്നത്.

‘പണ്ട് എന്നെ ആരും വന്ന് പ്രൊപ്പോസ് ഒന്നും ചെയ്തിട്ടില്ലായിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല. അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ടായിരുന്നു. എനിക്ക് മാത്രം പ്രേമമില്ലെന്ന് കരുതി ഞാൻ ക്യാമ്പിന് പോയപ്പോൾ ഒരാളെ പ്രേമിച്ചു. വെറുതെ പ്രേമിച്ചതാണ്. അവനോട് പ്രേമം തോന്നിയിട്ടില്ലായിരുന്നു. ആരെങ്കിലും വേണ്ടെ, എന്തുകൊണ്ടാണ് എനിക്ക് മാത്രമൊരു ലവ് സ്റ്റോറിയില്ലാത്തത് എന്ന് വിചാരിച്ചാണ് പ്രേമിച്ചത്.’- എന്നാണ് അനാർക്കലി പറയുന്നത്.

ഒരു മൂന്ന് മാസം കഴിഞ്ഞപ്പോൾ അയാളുമായിട്ട് ബ്രേക്ക് അപ് ആയി. കോളേജ് ഒക്കെ ആയപ്പോഴാണ് പ്രേമത്തിൽ ഇമോഷണലി ഇൻവെസ്റ്റഡായതെന്നും താരം പറയുന്നു.

Advertisement