വളരെ പെട്ടെന്ന തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരക്കാര്‍. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ആനന്ദം എന്ന സിനിമയില്‍ ദര്‍ശന എന്ന മിണ്ടാപ്പൂച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആണ് അനാര്‍ക്കലി മരക്കാര്‍ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.
ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ആസിഫ് അലി ചിത്രം മന്ദാരത്തിലും ഉയരെയിലും അഭിനയിച്ചതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി. തുടര്‍ന്ന് ഒരു പിടി മലയാള സിനിമകളില്‍ മികച്ച വേഷങ്ങള്‍ അനാര്‍ക്കലി കൈകാര്യം ചെയ്തു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ പുതി ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും എല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ അനാര്‍ക്കലിയുടെ അമല എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ അനാര്‍ക്കലി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സോഷ്യല്‍മീഡിയ കമന്റുകളെ കുറിച്ചായിരുന്നു താരം സംസാരിച്ചത്.
ആദ്യമൊക്കെ താന്‍ എന്ത് ഫോട്ടോഷൂട്ട് ചെയ്താലും നെഗറ്റീവ് കമന്റുകളായിരുന്നു. സെക്‌സി ഫോട്ടോഷൂട്ടൊക്കെ ചെയ്യണമെന്ന് വിചാരിച്ചിട്ടുണ്ടെന്നും എന്നാല്‍ നെഗറ്റീവ് കമന്റ്‌സിനെ പറ്റി ഓര്‍ക്കുമ്പോള്‍ എന്തിനാണ് വെറുതേ ചെയ്യുന്നതെന്നൊക്കെ ആലോചിക്കുമെന്നും അനാര്‍ക്കലി പറയുന്നു.
പക്ഷേ വേണമെങ്കില്‍ താന്‍ സെക്‌സി ഫോട്ടോഷൂട്ടൊക്കെ ചെയ്യും. പക്ഷേ ഇപ്പോള്‍ ആ ഒരു മൂഡില്ലെന്നും മൂഡ് വന്നാല്‍ ചെയ്യുമെന്നും നെഗറ്റീവ് കമന്റ്‌സിടുന്നവരോട് താന്‍ പ്രതികരിക്കാന്‍ പോകാറില്ലെന്നും എന്തിനാണ് വെറുതെ തന്റെ നല്ല സമയം കളയുന്നതെന്നും അനാര്‍ക്കലി പറയുന്നു.