സെറ്റിൽ ഭക്ഷണം വിളമ്പുന്നത് രണ്ട് വിഭാഗമായി; ചെറിയ നടിയായത് കൊണ്ട് കിട്ടുന്ന വിലയും സൗകര്യങ്ങളും കുറയും: അനാർക്കലി

464

ആനന്ദം എന്ന സിനിമയിലൂടെ ബോയ് കട്ട് അടിച്ച് മലയാള സിനിമയിലേക്ക് കയറി വന്ന നടിയാണ് അനാർക്കലി മാരിക്കാർ. തുടർന്ന് ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സുലൈഖ മൻസിൽ. അനാർക്കലിയുടേതായി വരുന്ന ഫോട്ടോ ഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിൽ നിലനിൽക്കുന്ന ഹൈറാർക്കിയെ കുറിച്ച് സംസാരിക്കുകയാണ് അനാർക്കലി.

ആനന്ദത്തിൽ അഭിനയിച്ച് കഴിഞ്ഞിട്ടും സിനിമ എന്താണെന്നോ അവിടുത്തെ ഹൈറാർക്കി എന്താണെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. മുഴുവൻ പോസിറ്റിവിറ്റി ആയിരുന്നെന്നാണ് ഒരു എഫ്എമ്മിനോട് അനാർക്കലി പറഞ്ഞത്.

Advertisements

പിന്നീട് ശരിക്കും ഒരു സെറ്റിൽ പോയപ്പോഴാണ് എങ്ങനെയൊക്കെയാണ് ആളുകൾ നമ്മളോട് പെരുമാറുന്നതെന്നൊക്കെ മനസിലായത്. വിമാനത്തിന്റെ സെറ്റിൽ പോയപ്പോഴാണ് തനിക്കെല്ലാം മനസിലായതെന്ന് അനാർക്കലി പറഞ്ഞു.

അന്നാണ് ഭക്ഷണം വിളമ്പുന്ന സ്ഥലത്തുവരെ രണ്ട് സെക്ഷൻ ഉണ്ടെന്നൊക്കെ മനസ്സിലാക്കിയതെന്നും അനാർക്കലി പറഞ്ഞു. അത് പ്രശ്‌നമുള്ള കാര്യമൊന്നും അല്ല. ഇങ്ങനൊരു ഹൈറാർക്കി ഉണ്ടെന്ന് മനസ്സിലാക്കുന്നത് അപ്പോഴാണെന്ന് അനാർക്കലി വെളിപ്പെടുത്തി.

ALSO READ- തൃശൂരിൽ തോറ്റാൽ ഇനി മത്സരിക്കരുതെന്ന് സുരേഷ് ഗോപിയോട് പറഞ്ഞു; ഇതാണ് അവസാനത്തേത് എന്ന് പറഞ്ഞെന്ന് നടൻ ബൈജു

ചെറിയ ഒരു അഭിനയേത്രി ആയതുകൊണ്ട് നമുക്ക് കിട്ടുന്ന വിലയും സൗകര്യങ്ങളും കുറവായിരിക്കും. തനിക്ക് വളരെ സങ്കടമായിരുന്നു, അയ്യോ ഇങ്ങനൊക്കെ ആയിരുന്നോ എന്നോർത്തിട്ട്. പിന്നെ ശരിയായെന്നും അനാർക്കലി പറഞ്ഞു.

മാർക്കോണി മത്തായി എന്ന ചിത്രത്തിലെ ചെറിയ വേഷം അഭിനയിക്കാൻ താൻ ബുദ്ധിമുട്ടിയെന്നും അനാർക്കലി പറഞ്ഞു. ഓർക്കാനാഗ്രഹിക്കാത്ത ചിത്രമാണ് മാർക്കോണി മത്തായി. ചെറിയ വേഷമായിരുന്നെങ്കിൽ പോലും അതിൽ അഭിനയിക്കാൻ വളരെ കഷ്ടപ്പെട്ടു.മാർക്കോണി മത്തായി എന്ന ചിത്രത്തിലെ വേഷം വന്നപ്പോൾ ഞാൻ വിജയ് സേതുപതിയെ കാണാൻ മാത്രമാണ് പോയത്. അതിൽ ആർ. ജെയുടെ വേഷമാണ്.

ALSO READ- ‘ലങ്ക ഇറങ്ങി കഴിഞ്ഞ് ഞാൻ കേരളത്തിൽ നിന്നും പോയി; ആളുകൾ എന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിച്ചില്ല’; അന്ന് അനുഭവിച്ചതിനെ കുറിച്ച് മംമ്ത

അന്ന് കൂടെ ഉണ്ടായിരുന്നത് ലക്ഷ്മി നക്ഷത്രയാണ്. അവർ ഒരു ആർജെ ആണ്. അതുകൊണ്ട് പുള്ളിക്കാരി കയ്യിൽ നിന്ന് ഡയലോഗിടും. തന്റെ സ്‌ക്രിപ്റ്റിലെ ഡയലോഗ് മാത്രം താൻ പറയും. കയ്യിൽ നിന്നിട്ട് ഒന്നും പറയാനേ പറ്റുന്നില്ല. മാർക്കോണി മത്തായി നല്ല പാടായിരുന്നു അഭിനയിക്കാനെന്ന് അനാർക്കലി വിശദീകരിച്ചു.

Advertisement