ചിരിച്ചതിന് പൃഥ്വിരാജ് ദേഷ്യപ്പെട്ടു; നായികയായി അഭിനയിക്കണമെങ്കിൽ വണ്ണം കുറയ്ക്കണമെന്ന് ജയസൂര്യയും പറഞ്ഞു; കരഞ്ഞുപോയ നിമിഷങ്ങൾ വെളിപ്പെടുത്തി അനന്യ

7608

വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ തര സുന്ദരി ആയിരുന്നു നടി അനന്യ. ബാല താരമായെത്തി മലയാള സിനിമയിൽ എത്തി പീന്നിട് നായികയായി മാറുകയായിരുന്നു താരം.

ജയസൂര്യ നായകനായ പോസറ്റീവ് എന്ന സിനിമയിലൂടെയാണ് അനന്യ നായികയായി എത്തുന്നത്.
ആയില്യ എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷമാണ് അനന്യ എന്ന പേര് താരം സ്വീകരിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

Advertisements

എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്നും അനന്യ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. നാടോടികൾ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച താരത്തിന് തേടി പിന്നീട് നിരവധി അവസരങ്ങൾ എത്തി.

2012ൽ വിവാഹിതയായ താരം വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് സജീവമാണ്. സിനിമാ അഭിനയത്തിന് പുറമെ താരം നൃത്ത പരിപാടികളിലും സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം സജീവമാണ്.

ALSO READ- അന്നാണ് ഇച്ചാക്ക പൊട്ടിക്കരഞ്ഞ് കണ്ടത്; ജീവിതത്തിൽ ഒന്നും നേടാനാകാത്ത തനിക്ക് എല്ലാം സമ്മാനിച്ചത് എന്റെ ജ്യേഷ്ഠൻ; മമ്മൂട്ടിയെ കുറിച്ച് സഹോദരൻ ഇബ്രാഹിംകുട്ടി

ഇപ്പോഴിതാ പൃഥ്വിരാജ് തന്നോട് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ചും ജയസൂര്യ കാരണം കരയേണ്ടി വന്ന സംഭവത്തെക്കുറിച്ചും തുറന്നുപറയുകയാണ് അനന്യ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്.

ടിയാൻ സിനിമ ചെയ്യുന്ന സമയത്ത് സംഭവിച്ച കാര്യങ്ങളാണ് താരം സംസാരിക്കുന്നത്. ‘ഹൈദരാബാദാണ് ഷൂട്ട്. ഇന്ദ്രേട്ടനും രാജുവുമുണ്ട്. ഇവർ രണ്ടു പേരുടേയും കൂടെ എനിക്ക് സീനുകളുണ്ട്. ഞാൻ എന്ത് കേട്ടാലും ചിരിക്കുന്നയാളാണ്. വളരെ സീരിയസായിട്ടുള്ള ഒരു സീനാണ്. ക്ലൈമാക്സോ ടെയിൽ എൻഡോ ആണെന്ന് തോന്നുന്നു. ഞങ്ങൾ എന്തോ തമാശ പറഞ്ഞത് മനസിൽ കിടക്കുന്നുണ്ടായിരുന്നു. ഡയലോഗ് പറയുമ്പോൾ എനിക്ക് ചിരി വന്നു. ചിരി നിയന്ത്രിക്കാനായില്ല’

‘ഇങ്ങനെ ഒന്ന് രണ്ട് തവണ ആൾക്കും ചിരി വന്നു. പിന്നെ എന്നോട് പറഞ്ഞു, നിങ്ങൾ അഭിനയിക്കുന്നത് അവരുടെ കൂടെയാണ്. അഭിനയിക്കുന്നത് ശരിയായില്ലെങ്കിൽ നിങ്ങൾക്കല്ലേ മോശം എന്ന്. ഒരു കുന്നിന്റെ മുകളിലായിരുന്നു ഷൂട്ട്.’

‘നല്ല വെയിലായിരുന്നു. അപ്പോൾ എവിടെ നിന്നോ ഒരു കോഴിയുടെ കൂവലുമുണ്ടായി. എനിക്ക് ചിരി വന്നു, ഞാൻ ചിരിച്ചു പോയി. ഇതോടെ രാജു വളരെ സീരിയസായിട്ടാണ് പറഞ്ഞത്. ഞാൻ പേടിച്ചു പോയി. രാജു എന്നോട് അങ്ങനെ ഒരിക്കലും സംസാരിച്ചിട്ടില്ല.’- അനന്യ പറയുന്നു.

ALSO READ- ‘ഏത് ചാനൽ തുറന്നാലും ഇവൾ ഡാൻസ് ചെയ്യുന്നു; ആ പൊക്കിൾ ആദ്യമായി കണ്ട് ഞാൻ അത്ഭുതപ്പെട്ടു’; ഇല്യാനയെ കുറിച്ച് രൺബീർ പറഞ്ഞതിങ്ങനെ;വീണ്ടും വൈറൽ

അതേസമയം, അത് അത്രയും പ്രധാനപ്പെട്ട സീൻ ആയതു കൊണ്ടാണ് എന്നോട് അങ്ങനെ പറയേണ്ടി വന്നതെതെന്നും താരം പറയുന്നുണ്ട്. കൂടാതെ, ജയസൂര്യയുമായി അഭിനയിച്ചപ്പോഴുള്ള ഓർമ്മകളും അനന്യ പങ്കുവെക്കുകയാണ്.

ജയസൂര്യ നായകനായ പോസിറ്റീവ് എന്ന ചിത്രത്തിലെ അനുഭവമാണ് താരം പങ്കുവെച്ചത്. ‘ആ സമയത്ത് താൻ കുറച്ച് ചബ്ബിയായിരുന്നു. അനിയനും അങ്ങനെയാണ്. നായികയായി അഭിനയിക്കണം എന്നുണ്ടെങ്കിൽ വണ്ണം നിയന്ത്രിച്ച് നിർത്തണമെന്ന് ജയൻ ചേട്ടൻ പറഞ്ഞു. ജയൻ ചേട്ടൻ കഥാപാത്രത്തിന് അനുസരിച്ച് വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ആളാണ്’

എങ്കിലും തനിക്ക് ചോറും കറികളുമൊക്കെയാണ് ഇഷ്ടം. അത്യാവശ്യം നന്നായി തന്നെ കഴിക്കുമായിരുന്നു.ഒരു ദിവസം ലൊക്കേഷനിൽ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ജയൻ ചേട്ടൻ പറഞ്ഞു അവൾക്ക് രണ്ട് ചപ്പാത്തി കൊടുത്താൽ മതിയെന്ന്. അപ്പോഴെനിക്ക് കരച്ചിൽ വന്നു. ചപ്പാത്തി എനിക്ക് അന്നും ഇന്നും ഇഷ്ടമില്ലാത്തതാണ്.

ഇതോടെ താൻ ഞാൻ കരച്ചിൽ തുടങ്ങി. ശരിക്കും കരഞ്ഞു. മോൾ വിഷമിക്കണ്ടെന്ന് മമ്മി പറഞ്ഞു. ജയൻ ചേട്ടൻ തന്റെ ഭാവിയെ കരുതി പറഞ്ഞതാണ്. പക്ഷെ എനിക്ക് വിഷമമായെന്നാണ് താരം വെളിപ്പെടുത്തിയത്.

Advertisement