മിനിസ്‌ക്രീനില്‍ അവതാരകനായി എത്തി പിന്നീട് മലയാളി ടെലിവിഷന്‍ ആരാധകരുടെ പ്രിയപ്പെട്ട സീരിയല്‍ നടനായി മാറിയ താരമണ് ആനന്ദ് നാരായണന്‍. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ആനന്ദ് നാരായണന്‍.
അഭിനയത്തോടുള്ള അഭിനിവേശമാണ് താരത്തിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. അവതാരകനായിട്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്‍പിലേക്ക് എത്തിയത്. 2014 ലാണ് ഒരു ടെലിവിഷന്‍ സീരിയല്‍ വഴി അഭിനയരംഗത്തേക്ക് ആനന്ദ് കടക്കുന്നത്.
ആദ്യത്തെ സീരിയലില്‍ താരത്തിന് ശോഭിക്കാന്‍ ആയില്ലെങ്കിലും പിന്നീട് കാണാകണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി, തുടങ്ങിയ സീരിയലുകളിലൂടെ മുന്‍ നിര നായകന്മാരുടെ ഇടയിലേക്ക് താരം ഉയര്‍ന്നു. വില്ലന്‍ കഥാപാത്രങ്ങളും, നായക കഥാപാത്രങ്ങളും തനിക്ക് കൂളായി വഴങ്ങും എന്ന് തെളിയിച്ച ആനന്ദ് ഇപ്പോള്‍ ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലില്‍ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രമായി തിളങ്ങി നില്‍ക്കുകയാണ്.
ഇന്ന് സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ആനന്ദ് . ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഷോര്‍ട്ട് വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെ ഭാര്യയെ ലൈവായി പ്രാങ്ക് ചെയ്തതിന്റെ വീഡിയോയാണിത്.
ഭാര്യയെ വിളിച്ച് ലൗഡ് സ്പീക്കറിലിട്ട് ഐ ലവ് യു എന്ന് ആവര്‍ത്തിച്ച് പറയുകയാണ് താരം. മിനി എന്തെങ്കിലും പറയുമോ എന്ന് പേടിച്ച് ഇത് പ്രാങ്കാണെന്ന് ആനന്ദ് പറഞ്ഞു. എന്നാല്‍ മിനി ഇതൊന്നും ശ്രദ്ധിക്കാതെ അവിടെ എത്തിയിട്ട് എന്താണ് വിളിക്കാതിരുന്നത് എല്ലാവരും പേടിച്ചുപോയി എന്നൊക്കെ പറയുകയാണ്. വീഡിയോയ്ക്ക് താഴെ നിരവധി പേരാാണ് കമന്റ് ചെയ്തത്.