അന്ന് ആ സംവിധായകൻ അപമാനിച്ചു; തൊട്ടുപിന്നാലെ അയാളുടെ സീരിയലിനെ കടത്തിവെട്ടുന്ന സീരിയലിൽ താരമായി; ദൈവം മുകളിലുണ്ടെന്ന് പ്രേക്ഷകരുടെ വേണുവേട്ടൻ

223

സിനിമകളിലെ ചെറിയവേഷങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സീരിയലുകളിലൂടെ മനംകവർന്ന ‘സീതാ കല്യാണം എന്ന പരമ്പരയിലെ വേണുവേട്ടനായ ആനന്ദ് കുമാർ. ഈ പേര് പറഞ്ഞാൽ പലർക്കും അദ്ദേഹത്തെ അറിയണമെന്നില്ല. ഇഷ്ടപരമ്പരകളിലെ താരങ്ങളുടെ പേരുകളിലാണ് എന്നും ആനന്ദ് കുമാറെന്ന തൃശൂർ സ്വദേശി അറിയപ്പെട്ടിരുന്നത്.

സീത കല്യാണം എന്ന സീരിയലിലെ അച്ഛൻ വേഷത്തിലും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിട്ടുള്ള ഒറ്റചിലമ്പ് എന്ന ഹൊറർ സീരിയലിലും പ്രധാന വേഷം ചെയ്താണ് അടുത്തകാലത്തായി പ്രകേഷകരുടെ പ്രിയതാരമായി ഇദ്ദേഹം മാറിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ബാലാമണിയെന്ന സീരിയലിൽ കേന്ദ്ര കഥാപാത്രമായും ആനന്ദ് അഭിനിയച്ചിട്ടുണ്ട്. അതിൽ സഹദേവൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. മനസ്സറിയാതെ, ഒറ്റചിലമ്പ്, മിഴിനീർ പൂക്കൾ, സഹയാത്രിക, നാം ജപിക്കുന്ന വീട് തുടങ്ങി നിരവധി സീരിയലുകളാണ് ആനന്ദിന്റെ അഭിനയത്തിന്റെ പേരിൽ ശ്രദ്ധേയമായിട്ടുള്ളത്.

Advertisements

തൃശൂർ സ്വദേശിയാണെങ്കിലും ആനന്ദ് വളർന്നത് ചെന്നൈയിലായിരുന്നു. അച്ഛൻ ജസ്റ്റിൻ പോളും അമ്മ എൽസിയും ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. അതുകൊണ്ടാണ് ചെന്നൈയിൽ പഠനം പൂർത്തിയാക്കിയത്. ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗിലാണ് ആനന്ദ് ബിരുദം നേടിയിരിക്കുന്നത്.

ഒരിക്കലും അഭിനയലോകം ആഗ്രഹിച്ചിട്ടില്ലെന്നും എങ്ങനെയോ അഭിനയ രംഗത്തേക്ക് കടന്നെത്തുകയായിരുന്നു എന്നും അദ്ദേഹം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. തമിഴിൽ സീരിയലിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഈ അഭിനയ മികവ് കൊണ്ട് ജനശ്രദ്ധ നേടുകയും പിന്നീട് മലയാളത്തിലേക്ക് തന്നെ ചേക്കേറുകയുമായിരുന്നു.

ALSO READ- ‘ആ ആളുടെ ഡാഷ് ആണ് ഈ കുട്ടി’ ദിൽഷയെ കുറിച്ച് റിയാസ് പറഞ്ഞെന്ന് ലക്ഷ്മിപ്രിയയും അഖിലും; വെളിപ്പെടുത്തണമെന്ന് ബ്ലെസ്ലി; നിങ്ങൾ പോരായെന്ന് പ്രേക്ഷകർ

അങ്കപുറപ്പാട് എന്ന മലയാളത്തിലെ സീരിയലിൽ ആരോമൽ ചേകവാരായിട്ടാണ് ആദ്യമായി മലയാള പരമ്പരയിൽ ആനന്ദ് തിളങ്ങിയത്. ഇതിലെ നായക കഥാപാത്രമായിരുന്നു ഇദ്ദേഹത്തിന്റെത്. സീരിയൽ ഹിറ്റായതോടെ മുൻ നിര സംവിധായകരും ഇദ്ദേഹത്തെ തേടിയെത്തി.

എന്നാൽ തേടിയെത്തിയ എല്ലാവരും മാന്യമായല്ല പെരുമാറിയതെന്ന് തുറന്നുപറയുകയാണ് ആനന്ദ്. ഏറെ അപമാനിക്കപ്പെടുക പോലും ചെയ്തു. അന്നൊരിക്കൽ ഒരു സംവിധായകനെ കാണാൻ പോയെങ്കിലും സമയം കുറേ കഴിഞ്ഞിട്ടും തന്നെ വിളിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല.

ALSO READ- ‘എന്നെ നിങ്ങൾ ചുംബിക്കുന്ന ഈ രീതിയാണ് വീണ്ടും പ്രണയത്തിലേക്ക് തള്ളിയിടുന്നത്’; പ്രവീണിനൊപ്പം റൊമാന്റിക് ചിത്രങ്ങളുമായി അർച്ചന സുശീലൻ

പിന്നീട്, ഏറെനേരം കാത്തിരുന്ന് മടുത്തിട്ട് അപമാനിക്കപ്പെട്ട് മടങ്ങുകയാണ് ചെയ്തത്. ഈ സംഭവം കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് മിന്നുകെട്ട് എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം വന്നത്. റേറ്റിംഗിൽ ഈ മിന്നുകെട്ട് നേരത്തെ തന്നെ അപഹസിച്ച സംവിധായകന്റെ പരമ്പരയെ കടത്തിവെട്ടിയപ്പോഴാണ് ദൈവം എന്നരാൾ മുകലിലുണ്ടെന്ന വിശ്വാസം ഉറപ്പായതെന്ന് ആനന്ദ് കുമാർ പറയുന്നു.

ഡിംപിളാണ് ആനന്ദിന്റെ ഭാര്യ. കുറച്ചു സിനിമകളിലും സീരിയലുകളിലും ഡിംപിൾ അഭിനയിച്ചിട്ടുണ്ട്. സ്വയംവര പന്തൽ എന്ന സിനിമയിൽ ജയറാമിന്റെ സഹോദരിയായും ഡിംപിൾ അഭിനയിച്ചിട്ടുണ്ട്. ഒരു മകനും ഒരു മകളുമാണ് ഈ ദമ്പതികൾക്ക്.

Advertisement