എന്നെ അച്ഛനും അമ്മയും മനസ്സിലാക്കിയത് വര്‍ഷങ്ങളെടുത്ത്, ഞാന്‍ ലെസ്ബിയനാണെന്ന് പറഞ്ഞപ്പോള്‍ പ്രകൃതി വിരുദ്ധമാണെന്നായിരുന്നു പ്രതികരണം, അനഘ രവി പറയുന്നു

319

വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കില്‍ ഇതാണ് സിനിമാപ്രേമികള്‍ക്ക് കാതല്‍, ദ് കോര്‍ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും. ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്.

Advertisements

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്സ്ഡ് ആയ സിനിമയാണ് കാതല്‍. ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകരെല്ലാം.

Also Read: കാതലിലേക്ക് ക്ഷണിച്ചത് മമ്മൂക്ക, ഇപ്പോള്‍ വക്കീലേ എന്നാണ് പലരും വിളിക്കുന്നത്, ചിന്നു ചാന്ദ്‌നി പറയുന്നു

അതേസമയം, ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കാതലില്‍ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അനഘ രവിയാണ്. അനഘയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ന്യൂ നോര്‍മല്‍ എന്ന ഷോര്ട്ട് ഫിലിമിലൂടെയാണ് അനഘ മലയാളികള്‍ക്ക് ഏറെ സുപരിചിതയായത്.

താന്‍ ബൈസെക്ഷ്വലാണെന്ന് അനഘ തുറന്നുപറഞ്ഞിരുന്നു. സെക്ഷ്വാലിറ്റിയെ കുറിച്ച് പലര്‍ക്കും ശരിയായ ധാരണയില്ലെന്നും അത് ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും തന്നെ തന്റെ മാതാപിതാക്കള്‍ ഒത്തിരി സമയമെടുത്താണ് മനസ്സിലാക്കിയതെന്നും താരം പറയുന്നു.

Also Read: നമ്മുടെ വിവാഹത്തിന് കാരണം ഈ ഫോട്ടോ, ഷിയാസ് കരീമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയതമ

കാതല്‍ ഇറങ്ങിയതിന് ശേഷം അവര്‍ തന്നെ മുന്നില്‍ നിന്ന് സിനിമയെ കുറിച്ച് സംസാരിക്കുന്നുണ്ട്. അതുകാണുമ്പോള്‍ അഭിമാനം തോന്നുന്നുണ്ടെന്നും തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് തനിക്ക് ആരോടും തുറന്നുപറയേണ്ട കാര്യമില്ലെന്നും അത് തന്റെ മാത്രം കാര്യമാണെന്നും അനഘ പറയുന്നു.

ആദ്യമൊക്കെ തന്റെ അച്ഛനും അമ്മയ്ക്കും ആദ്യമൊന്നും ഇതിനെ കുറിച്ച് അറിയില്ലായിരുന്നു. തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രകൃതി വിരുദ്ധമാണെന്ന രീതിയിലായിരുന്നു ആദ്യമൊക്കെ അവര്‍ സംസാരിച്ചതെന്നും രണ്ട് മൂന്ന് വര്‍ഷമെടുത്തിട്ടായിരുന്നു അവര്‍ക്ക് കാര്യങ്ങളൊക്കെ മനസ്സിലായതെന്നും അനഘ പറയുന്നു.

Advertisement