എ.എൽ. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ആമിയുടെ സിനിമാ അരങ്ങേറ്റം.
നടി എമി ജാക്‌സൺ ഭാവിവരനും പങ്കാളിയുമായ ജോർജുമായി പിരിയുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. ജോർജുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതാണ് ഊഹാപോഹങ്ങൾക്കു ഇട വരുതത്ിയത്. കുഞ്ഞിന്റെയും തന്റേയും ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.
വർഷങ്ങളോളം പ്രണയത്തിലായിരുന്ന എമിയും ജോർജും 2019ൽ വിവാഹനിശ്ചയം ചെയ്തിരുന്നു. അതേ വർഷം സെപ്റ്റംബറിൽ തന്നെ ഇവർക്കൊരു ആൺകുഞ്ഞും ജനിച്ചു. കുഞ്ഞ് ജനിച്ചപ്പോൾ ജോർജ്ജിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ എമി ആരാധകർക്കായി പങ്കുവച്ചിരുന്നു. എന്നാൽ ആ ഫോട്ടോയും എമി ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. ഇതാണ് വേർപിരിയൽ വാർത്തയ്ക്ക് വഴി വെച്ചത്.
View this post on Instagram
ഇപ്പോൾ മകനും സുഹൃത്തുക്കൾക്കുമൊപ്പം യാത്രയിലാണ് താരം. എ.എൽ. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ആമിയുടെ സിനിമാ അരങ്ങേറ്റം. ശങ്കർ സംവിധാനം ചെയ്ത 2.0ലാണ് ആമി അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.
View this post on Instagram
മോഡലിങിലാണ് ഇപ്പോൾ ഏമി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആമി ജാക്‌സൺ അടുത്തിടെ കാൻസ് ഫിലിം ഫെസ്റ്റിവൽ 2021 ൽ റെഡ് കാർപെറ്റിൽ നിന്ന് അതിശയകരമായ ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലേക്ക് പങ്കിട്ടിരുന്നു