അമൃത സുരേഷും ഗോപി സുന്ദറും ജീവിതത്തിലൊന്നിച്ചത് വലിയ വാർത്തയായിരുന്നു. ഇവരെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ ഇപ്പോഴും നടക്കുന്നുണ്ട്. ഇരുവരേയും അനുകൂലിച്ചും വിമർശിച്ചുമുള്ള പോസ്റ്റുകളാണ് വൈറലായി മാറുന്നത്. അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിലിത്ര വിമർശിക്കാനെന്തിരിക്കുന്നു എന്നും ഒരുവിഭാഗം ചോദിക്കുമ്പോൾ മറുവിഭാഗം രൂക്ഷമായ വിമർശനങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും സ്റ്റേജിൽ ഒന്നിച്ച് പാടിയതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. പാട്ടിനിടയിൽ ഗോപി സുന്ദർ അമൃതയ്ക്കൊരു സർപ്രൈസും കൊടുത്തിരുന്നു.
തിരുവനന്തപുരം നഗരിയെ ഇളക്കിമറിക്കുകയായിരുന്നു ഗോപി സുന്ദറും സംഘവും. സരിഗമപയിലെ ഗായകരുൾപ്പടെ നിരവധി പേരായിരുന്നു ഗോപിക്കൊപ്പമെത്തിയത്. ബാംഗ്ലൂർ ഡേയ്സിലെ പച്ചക്കിളിക്കൊരു കൂട് എന്ന പാട്ട് അമൃതയം ഗോപിയും ഒന്നിച്ചായിരുന്നു പാടിയത്. പാടിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഗോപി സുന്ദർ അമൃതയ്ക്ക് പൂവ് നൽകിയത്. സന്തോഷത്തോടെ പൂവ് മേടിക്കുകയായിരുന്നു അമൃത.
ALSO READ
അമൃതയും ഗോപി സുന്ദറും ഒന്നിച്ചെത്തിയ പരിപാടിയുടെ വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. അമൃതയുടെ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ. കുറച്ച്നാൾ കഴിഞ്ഞ് ലൈവിൽ പരസ്പരം ചീത്ത വിളിക്കാതിരുന്നാൽ മതി തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.
ഈ പാട്ട് പോലെയാവും ഇവരുടെ ജീവിതം. തുടക്കം മാംഗല്യം പിന്നെ ജീവിതം തന്ദനനാ, കാത്തിരുന്ന് കാണാം. ഇതുപോലെ തന്നെ കൂടെനിന്ന് പാടിയിട്ടുണ്ട് അഭയയും. ഡ്രസ് മാറുന്നത് പോലെയാണ് സെലിബ്രിറ്റികൾക്ക് കല്യാണം. കുറച്ചുനാൾ കഴിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചെളി വാരിയെറിയാതിരുന്നാൽ മതി, തുടങ്ങി രൂക്ഷവിമർശനങ്ങളും വീഡിയോയ്ക്ക് താഴെയുണ്ട്.
ALSO READ
മിലൻ കുന്ദേരയുടെ ഒരു നോവലിൽ അതിലെ നായകൻ പറയുന്നുണ്ട്. അവൾക്ക് എന്റെ ആദ്യത്തെ കാമുകിയെ ഞെട്ടിക്കണം, തകർക്കണമെന്ന ചിന്തയിലുള്ള സ്‌നേഹപ്രകടനം മാത്രമാണ് എന്നോടുള്ളത് അതേപോലെയാണിതും. ഹിരൺമയീ ഇതുപോലെ പാവം പിടിച്ച പ്രിയയെ ഞെട്ടിക്കാനും പ്രകോപിപ്പിക്കാനും വേണ്ടി ശ്രമിച്ചിരുന്നു. ഇപ്പോൾ ഇവരും അത് തന്നെ ആവർത്തിക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്.