ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സംഗീത റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. വേറിട്ട ആലാപന ശൈലിയുമായെത്തിയ അമൃത ഷോയിൽ നിന്ന് പുറത്തായെങ്കിലും ആരാധകരുടെ ഹൃദയങ്ങളിൽ ചേക്കേറിയിരുന്നു. നിരവധി മനോഹര ഗാനങ്ങൾ ആലപിച്ച് കൈയ്യടി നേടിയിട്ടുള്ള അമൃത സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ മ്യൂസിക് ബാൻഡും ആരംഭിച്ചിരുന്നു. എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.
ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ആദ്യം അമൃതയെ വിവാഹം ചെയ്തത് തെന്നിന്ത്യൻ താരമായ നടൻ ബാല ആയിരുന്നു. ഒരു മകളായ ശേഷം ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. മകളായ അവന്തിക എന്ന പാപ്പു അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്. ഇടയ്ക്ക് പാപ്പുവിനെ കാണാനായി ബാല എത്താറുണ്ട്.
ഗായികയായ അമൃത അഭിനയത്തിലും മോഡലിങ്ങിലും ഒരേപോലെ തിളങ്ങുന്നതിനിടെയാണ് സംഗീതസംവിധായകൻ ഗോപിസുന്ദറുമായുള്ള അടുത്തത്. ഈ ബന്ധത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ് അമൃത ഇപ്പോൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് താഴെ കമന്റുകളും ട്രോളുകളും നിറയുകയാണ്. അമൃത സുരേഷും ഗോപിസുന്ദറും ഒന്നിച്ചപ്പോൾ അമൃതയുടെ മകൾ അവന്തികയെന്ന പാപ്പുവിനെക്കുറിച്ചായിരുന്നു പലരുടെയും ചോദ്യം. അച്ഛനും അമ്മയും ഒപ്പമില്ലാതെ കുഞ്ഞിന് കൂട്ടായി അമ്മൂമ്മ മാത്രമേയുള്ളൂ എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ.
അവന്തികയും ആരാധകർക്ക് ഏറെ സുപരിചിതയാണ്. അമ്മൂമ്മയുടെ ഒപ്പം യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ പങ്കിട്ട് പാപ്പുവും ആരാധകരോട് സംവദിക്കാറുണ്ട്. പ്രിയപ്പെട്ട നായ്ക്കുട്ടി ബഗീരയ്ക്കൊപ്പമുള്ള വീഡിയോയുമായും പാപ്പു എത്തിയിരുന്നു. നാളുകൾക്ക് ശേഷം സ്കൂളിലേക്ക് പോവുന്നതിന്റെ സന്തോഷവും പാപ്പുവും അമൃതയും പങ്കിട്ടിരുന്നു. ഈ ചിത്രം ഗോപി സുന്ദർ പങ്കുവെച്ചതും കൗതുകമായിരുന്നു.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും നല്ല അമ്മയും സ്ത്രീയും ശക്തയായ വ്യക്തിയും, മികച്ച ഗായികയും സുന്ദരി ചിത്രശലഭവും മാധുര്യമേറിയ വ്യക്തിയും നിങ്ങളാണെന്ന കുറിപ്പ് സമ്മാനിച്ചിരിക്കുകയാണ് പാപ്പു. ഈ വിശേഷണങ്ങളെല്ലാം അമ്മ അമൃതയ്ക്കാണ് പാപ്പു എന്ന അവന്തിക ചാർത്തി കൊടുത്തിരിക്കുന്നത്. മനോഹരമായ ചിത്രവും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. പാപ്പുവിന്റെ സമ്മാനം അമൃതയാണ് സോഷ്യൽമീഡിയയിൽ പഹ്കുവെച്ചിരിക്കുന്നത്. കാർഡിന്റെ ഫോട്ടോയുൾപ്പടെയായാണ് അമൃത കുറിപ്പ് പോസ്റ്റ് ചെയ്തത്. എനിക്ക് ഇതിൽക്കൂടുതലെന്ത് വേണമെന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷൻ.
എല്ലാ മക്കൾക്കും അവരുടെ അമ്മയും അച്ഛനുമാണ് മികച്ചത്. അതിലിത്ര അതിശയിക്കാനെന്തിരിക്കുന്നു എന്നായിരുന്നു ഒരാൾ ചോദിച്ചത്. സ്വന്തം കുഞ്ഞുങ്ങളെ കടലിൽ എറിഞ്ഞ് കൊല്ലുന്ന അമ്മമാരുമുണ്ട്. അതിനിടയിൽ മക്കളെ പൊന്നുപോലെ നോക്കുന്ന അമ്മക്ക് ഒരു മകൾ കൊടുക്കുന്ന ഈ ഗിഫ്റ്റ് പ്രഷ്യസാണെന്ന് ഒരാൾ കുറിച്ചപ്പോൾ അമൃതയും സ്നേഹം അറിയിച്ചെത്തുകയായിരുന്നു.
ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യമാക്കിയതോടെയായിരുന്നു അമൃതയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിലയിരുത്തുകയും ചെയ്യുമ്പോൾ നമ്മൾ സ്വയം പ്രതിരോധിക്കുന്നതെന്തിനാണ്. അതെല്ലാം വിട്ടേക്ക്. തിരിച്ചൊന്നും പറയുന്നില്ല. അവർക്ക് ഇഷ്ടമുള്ള തരത്തിൽ അവർ വിധിക്കട്ടെ. ഇതൊക്കെയൊരു രസമാണെന്നുമായിരുന്നു അമൃത കഴിഞ്ഞ ദിവസം കുറിച്ചത്. ഈ കുറിപ്പും ഏറെ ചർച്ചയായിരുന്നു. മകൾക്ക് ഒരേസമയം അച്ഛനും അമ്മയും ആവുന്നതിലെ വെല്ലുവിളിയും അമൃത തുറന്നുപറഞ്ഞിരുന്നു.