‘നിയമപരമായി കല്യാണം കഴിക്കാതെ ലിവിങ് ടുഗെദർ ആയിട്ടുള്ള ജീവിതത്തോട് യോജിപ്പില്ല’; അമൃത സുരേഷിന്റെ അച്ഛൻ അന്ന് പറഞ്ഞതിങ്ങനെ

273

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികൾക്ക് ഇന്ന് സുപരിചിതയാണ്.

ഇരുവരും സോഷ്യൽമീഡിയയിലെ താരങ്ങളാണ്. ഈയടുത്താണ് അമൃതയുടെയും അഭിരാമിയുടെയും പിതാവ് വിടവാങ്ങിയത് അമൃത തന്നെയാണ് അച്ഛന്റെ വിയോഗ വാർത്ത സോഷ്യൽമീഡിയയിലൂടെ അരിയിച്ചതും. പിന്നാലെ അച്ഛന്റെ ഓർമ്മകളുമായി രണ്ടുമക്കളും രംഗത്തെത്തിയിരുന്നു.

Advertisements

ഓടക്കുഴൽ വാദകനായിരുന്നു അമൃതയുടെയും അഭിരാമിയുടെയും പിതാവ് പി ആർ സുരേഷ്. അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്തരിച്ചത്. അച്ഛൻ പി ആർ സുരേഷിനും അമ്മ ലൈലയ്ക്കും സർപ്രൈസ് ഡിന്നർ ഒരുക്കിയതിന്റെ ഒരു വീഡിയോയാണ് അമൃതയും അഭിരാമിയും പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ഒരു വിവാഹ വാർഷിക ദിനത്തിലെ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.

ALSO READ- ‘ഈ അമ്മയെ മതിയെന്ന് അച്ഛനോട് പറഞ്ഞു; എനിക്ക് കിട്ടാത്ത സ്‌നേഹം രേണു അമ്മ തന്നു; രണ്ടാനമ്മയല്ല സ്വന്തം അമ്മ തന്നെയാണ്’; കൊല്ലം സുധിയുടെ മകൻ രാഹുൽ

പിആർ സുരേഷും ലൈലയും പ്രണയിച്ച് വിവാഹിതരായതാണ്. അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ അമ്മയെന്ന് ഒരിക്കൽ ജെബി ജങ്ഷനിൽ പങ്കെടുക്കവേ അമൃത പറഞ്ഞിരുന്നു. ഒരു ക്രൈസ്തവ കുടുംബാംഗമാണ് ലൈല. സുരേഷിന്റെ മുരളി ഗാനം കേട്ടാണ് താൻ വീണുപോയതെന്നു ലൈല തുറന്നു പറഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ആണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്. എന്താണ് ഈ ജീവിതത്തിൽ നിങ്ങൾ പഠിച്ചത്. എന്താണ് വിവാഹം കഴിക്കുന്നവർക്കും, വിവാഹം കഴിച്ചവർക്കും ഉപദേശം നൽകാൻ ഉള്ളത് എന്നും മക്കൾ ചോദിക്കുന്നുണ്ട്. കല്യാണം കഴിക്കരുത് എന്ന് മാത്രം പറയരുത് എന്നും തമാശയായി അഭിരാമി വീഡിയോയിൽ പറയുന്നതും കേൾക്കാവുന്നതാണ്.

ALSO READ-ആര്യൻ ഖാന് പതിനഞ്ചാം വയസിൽ കാമുകിയിൽ പിറന്ന കുഞ്ഞാണ് അബ്രാം; അതുമറയ്ക്കാൻ ഞാൻ അവനെ മൂന്നാമനായി വളർത്തുന്നു; ഷാരൂഖ് ഖാൻ വിശദീകരിക്കുന്നു

നമ്മൾ കടലിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മൾ വലിയ ഒരു തിരമാലയിൽ പെട്ടാൽ നമ്മൾ ആടി ഉലഞ്ഞു പോകും. സുനാമി വന്നാലും അങ്ങനെ തന്നെ ആണ്. പക്ഷെ നമ്മുടെ പ്രതീക്ഷകയാണ് എവിടെയോ ഒരു കരയുണ്ട് എന്ന്. ആ പ്രതീക്ഷയാണ് നമ്മളെ മുൻപോട്ട് കൊണ്ട് പോകുന്നത്. ജീവിതം അതുപോലെയാണ് നമ്മൾ ആ വലിയ തിരയിൽ പെടാതെ മുൻപോട്ട് പോകണം എന്നാണ് ലൈല പറയുന്നത്.

അതേസമയം, ‘നമ്മൾ ജനിച്ച പോലെ നമ്മളും ആരെയെങ്കിലും ഒക്കെ ജനിപ്പിക്കണം. അത് നമ്മുടെ ഒരു കടമയാണ്. കല്യാണം കഴിക്കുക എന്നുള്ളത് പ്രകൃതി നിയമം ആണ് അത് ചെയ്യണം. നിയമപരമായി കല്യാണം കഴിക്കാതെ ലിവിങ് ടുഗെദർ ആയിട്ടുള്ള ജീവിതത്തോട് ഇപ്പോഴത്തെ അവസ്ഥയിൽ യോജിപ്പില്ല.’- എന്നാണ് അമൃതയുടെ അച്ഛൻ പറയുന്നത്.

Advertisement