മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് ഇന്ന് അമൃത സുരേഷ്. 2007ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. പിന്നീട് സോഷ്യല്‍ മീഡിയയിലും സജീവം ആവുകയായിരുന്നു താരം.
അതേസമയം ഏറെ വിമര്‍ശനം കേട്ടിട്ടുള്ള താരങ്ങളില്‍ ഒരാളാണ് അമൃത. ബാലയും ആയുള്ള വിവാഹം, പിന്നീടുള്ള വിവാഹമോചനം, ഗോപിസുന്ദറും ആയുള്ള പ്രണയം ഇതിന്റെ പേരിലെല്ലാം അമൃതയെ വിമര്‍ശിച്ച് നിരവധി പേര് എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് അമൃത.
പാട്ടും യാത്രകളും സ്റ്റേജ് പരിപാടികളുമൊക്കെയായി തിരക്കിലാണ് വീണ്ടും അമൃതയിപ്പോള്‍. ഇപ്പോഴിതാ അമൃത തന്റെ പ്രണയകാലത്ത് കൈയ്യില്‍ പതിച്ച ടാറ്റു നീക്കം ചെയ്തതായി കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഗോപി സുന്ദറിന്റെ പേരിന്റെ ആദ്യ അക്ഷരമായ g ആണ് അമൃത കൈയ്യില്‍ ടാറ്റു ചെയ്തത്.
വേദന കടിച്ചമര്‍ത്തി ചെയ്ത ടാറ്റുവാണ് അമൃത റിമൂവ് ചെയ്തത്. പുരം കൈയ്യില്‍ ചെറുവിരലിന്റെ താഴെയായിരുന്നു അമൃത ടാറ്റു ചെയ്തത്. ഒരു സ്റ്റേജ് പരിപാടിയ്ക്കിടെയുള്ള പുതിയ ചിത്രങ്ങളിലൊന്നും ടാറ്റു കാണുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് താരം നടത്തിയ ഫോട്ടോഷൂട്ടില്‍ ടാറ്റു കാണാന്‍ പറ്റുന്നുണ്ടായിരുന്നു.
Also Read:ഇതൊരു പുതിയ തുടക്കം ആണ്; മഞ്ഞ സാരിയില്‍ കീര്‍ത്തി സുരേഷ്, പിന്നാലെ കമന്റുമായി വരുണ്‍ ധവാന്
ഗോപി സുന്ദറുമായുള്ള പ്രണയത്തിന്റെ ഒന്നാം വര്‍ഷത്തിലായിരുന്നു അമൃത തന്റെ കൈയ്യില്‍ ടാറ്റു പതിച്ചത്. ടാറ്റു ചെയ്ത സ്റ്റുഡിയോയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്.