2 വര്‍ഷം മുന്‍പ് വരനെ തപ്പി നടന്നൊരു വീഡിയോ, നിങ്ങളിത് കണ്ടോ, ഗോപി സുന്ദറിനെ ടാഗ് ചെയ്ത് വീഡിയോ പങ്കുവെച്ച് അമൃത, വൈറല്‍

118

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെ ആണ് അമൃത സുരേഷ് മലയാളികള്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

ഷോയില്‍ വ്യത്യസ്തമായ ആലാപന രീതിയിലൂടെ ഫൈനലില്‍ വരെ എത്താന്‍ സാധിച്ച താരം വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറി. പിന്നീട് സിനിമകളില്‍ അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടുവാന്‍ അവസരം ലഭിച്ച അമൃത ഇന്ന് സോഷ്യല്‍ മീഡിയയിലെ മിന്നുന്ന താരമാണ്.

Advertisements

താരത്തിന്റെ വിശേഷങ്ങളും വാര്‍ത്തകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുമുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ സ്പെഷ്യല്‍ ഗസ്റ്റ് ആയി വന്ന ചലച്ചിത്രതാരം ബാലയുമായി താരം പ്രണയത്തില്‍ ആവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

Also Read:37ാം ജന്മദിനത്തില്‍ നവ്യയെ ഞെട്ടിച്ച സര്‍പ്രൈസുമായി മകന്‍, ആഘോഷമാക്കി ബന്ധുക്കള്‍, ഭര്‍ത്താവ് എവിടെയെന്ന് ആവര്‍ത്തിച്ച് ആരാധകര്‍

എന്നാല്‍ ഒരു മകള്‍ ആയതിന് ശേഷം 2016 ഇരുവരും വിവാഹ മോചിതര്‍ ആവുകയായിരുന്നു. വിവാഹ മോചന ശേഷവും പിന്നണി ഗാനരംഗത്തും ആല്‍ബങ്ങളിലും സമൂഹ മാധ്യമങ്ങളിലും സജീവമായി ഇടപെടുവാന്‍ അമൃതയ്ക്ക് സാധിച്ചു. ഗോപി സുന്ദറുമായുള്ള വിവാഹത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് അമൃതയും കുടുംബവും നേരിടുന്നത്.

എന്നാല്‍ ഇതിനെല്ലാം വ്യക്തമായ മറുപടിയുമായി ഗായിക ഇടയ്ക്കിടെ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ അമൃത പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. തങ്ങളുടെ യൂട്യൂബ് ചാനലായ എജി വ്്്‌ലോഗ്‌സില്‍ മുമ്പ് പങ്കുവെച്ച ഒരു വീഡിയോയാണ് അമൃത വീണ്ടും ഷെയര്‍ ചെയ്തിരിക്കുന്നത്.

Also Read: ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത നടി, എനിക്കൊരു സഹോദരനുണ്ടായിരുന്നെങ്കില്‍ പിടിച്ച് കെട്ടിച്ചേനെ, ഇഷ്ടനടിയായ സംവൃതയെക്കുറിച്ച് ജയസൂര്യ പറയുന്നതിങ്ങനെ

ഓ മൈ ഗോഡ്, 2 വര്‍ഷം മുന്‍പ് വരനെ തപ്പി നടന്നൊരു വീഡിയോ, ഗോപി സുന്ദര്‍ ഇതുകണ്ടോയെന്ന ക്യാപ്ഷനോടെയാണ് ഗായിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ രണ്ട് വര്‍ഷം മുമ്പ് വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെക്കുറിച്ചാണ് അമൃത പറയുന്നത്.

Advertisement