സുഹൃത്തിനെ പോലും വിടാതെ പിന്തുടര്‍ന്ന് ആക്രമണം, അമൃത ഇത്രയും തരം താഴരുതെന്ന് പ്രേക്ഷകര്‍, എന്ത് തെറ്റാണ് ചെയ്തതെന്ന് അമൃത സുരേഷ്

120

മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറും ജീവിതത്തില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ഒരു ദിവസമാണ് പുറത്തെത്തിയത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകകളില്‍ ഇരുവരും പങ്കുവെച്ച ഒരുമിച്ചുള്ള ഒരു സെല്‍ഫിയും അതിന് കൊടുത്ത ക്യാപ്ഷനുമായിരുന്നു ഇവരുടെ ബന്ധത്തെ കുറിച്ച് സൂചന നല്‍കിയത്.

Advertisements

പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ഗോപിസുന്ദര്‍ അമൃതയെ മാറോട് ചേര്‍ത്ത് പിടിച്ച നില്‍ക്കുന്ന ചിത്രത്തിന് ഇരുവരും നല്‍കിയ ക്യാപ്ഷന്‍.

Also Read: ഒന്നും പുറത്തുപറയേണ്ടെന്ന് കരുതിയതാണ്, പക്ഷേ കാര്യങ്ങള്‍ എല്ലാവരും അറിയണം, അനുശ്രീയുമായുള്ള വിവാഹ മോചന വാര്‍ത്തകളില്‍ പ്രതികരിച്ച് വിഷ്ണു

ഇതിന് പിന്നാലെ ഇരുവരും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിനും ഇരകളായി തീര്‍ന്നിരുന്നു. ഇന്നും പല രീതിയിലുമുള്ള വിമര്‍ശനങ്ങള്‍ ഇരുവരും നേരിടുന്നുണ്ട്. ഇപ്പോഴിതാ അമൃതയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അമൃത ഇത്രയും തരം താഴരുത് എന്ന അടിക്കുറിപ്പോടെയായിരുന്നു അമൃത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു വീഡിയോയില്‍ തനിക്കൊപ്പം ഒരു സുഹൃത്ത് ഉണ്ടായിരുന്നുവെന്നും ആ സുഹൃത്തിനെ പോലും അപമാനിക്കുന്ന രീതിയിലുള്ള തരം താഴ്ന്ന കമന്റുകളായിരുന്നു വീഡിയോയ്ക്ക് താഴെ വന്നിരുന്നതെന്നും അമൃത പറയുന്നു.

Also Read: ഒരു കല്യാണം ഒക്കെ കഴിയുന്നതുവരെ നമ്മുടെ ചായയും വടയും ഒക്കെ ആയിരുന്നു രുചികരമായ ഭക്ഷണം. ഇപ്പോൾ എല്ലാരും ഫുൾ തിരക്കാ. രാജുവിനെ കുറിച്ച് മല്ലിക പറയുന്നത് ഇങ്ങനെ

തന്റെ സുഹൃത്ത് സാമിനൊപ്പമുള്ള വീഡിയോയെക്കുറിച്ചായിരുന്നു അമൃത സംസാരിച്ചത്. ഇത്രയം മോശം കമന്റുകള്‍ എഴുതാന്‍ മാത്രം ആ വീഡിയോയില്‍ എന്ത് തെറ്റാണുള്ളതെന്നും അമൃത പുതിയ വീഡിയോയിലൂടെ ചോദിക്കുന്നു.

Advertisement