ഐഡിയ സ്റ്റാര്‍സിംഗറിലെ മല്‍സരാര്‍ത്ഥിയായെത്തി പ്രേക്ഷകർക്ക് വളരെ പരിചിതയായ ഗയികയാണ് അമൃത സുരേഷ്. സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമായ താരത്തിന്റെ പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധികയായ താരം മമ്മൂട്ടിയോടൊപ്പം നിന്നെടുത്ത ഫോട്ടോ ഇട്ട പോസ്റ്റ് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം കെട്ടിപ്പിടിച്ച് ഒരു ഫോട്ടോ കിട്ടിയതിന്റെ ത്രില്ലിലാണ് അമൃതാ സുരേഷിപ്പോൾ. ഓള്‍വെയ്‌സ് ഫാന്‍ ഗേള്‍ ഇക്കാ കെട്ടിപ്പിടിച്ചൊരു ഫോട്ടോ എടുത്തോട്ടെ? അതിനെന്താ എന്ന ക്യാപ്ഷനോട് കൂടിയാണ് അമൃത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഇടയ്ക്കിടയ്ക്ക് യാത്ര ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് അമൃതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചെല്ലാം അമൃത തുറന്നുപറയാറുണ്ട്. അടുത്തിടെ നടത്തിയ തുറന്നുപറച്ചിലില്‍ ആരാധകര്‍ ഞെട്ടിയിരുന്നു.
മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷത്തെക്കുറിച്ചും അമൃത കുറിച്ചിട്ടുണ്ട്. ഫാന്‍ ഗേള്‍ മൊമന്റായിരുന്നു അത്. ഇക്ക, കെട്ടിപ്പിടിച്ചൊരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചിരുന്നുവെന്നും അതിനെന്താ, കെട്ടിപ്പിടിച്ചോ എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും അവര്‍ കുറിച്ചിട്ടുണ്ട്.
ഇതൊക്കെ കാണുമ്പോഴാണ് മമ്മൂട്ടിയെ വല്ലാതെ ഇഷ്ടപ്പെട്ട് പോവുന്നതെന്നാണ് ആരാധകരും പറയുന്നത്. വളരെ നല്ല സ്വീകാര്യതയാണ് താരത്തിന്റെ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്.