മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തങ്ങള്‍ പ്രണയത്തില്‍ ആണെന്ന് അറിയിച്ച് രംഗത്ത് എത്തിയത്.
ആരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയി യല്‍ പങ്കുവെച്ചാല്‍ വലിയ രീതിയില്‍ വിമര്‍ശനം ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു.
Also Read; അതായിരുന്നു ഞാന്‍ ചെയ്ത മമ്മൂട്ടി ചിത്രം പരാജയപ്പെടാന്‍ കാരണം, ഒടുവില്‍ മനസ്സ് തുറന്ന് ഷാജി കൈലാസ്
തുടക്കത്തില്‍ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതൊന്നും കാര്യമാക്കാതെ ജീവിക്കുകയാണ് ഗോപി സുന്ദറും അമൃതയും. ഇന്ന് സ്റ്റേജ് പരിപാടികളും മ്യൂസിക് ആല്‍ബങ്ങളുമൊക്കെയായി തിരക്കിലാണ് അമൃത സുരേഷ്.
ഇപ്പോഴിതാ ആരാധകരെ വിഷമത്തിലാഴ്ത്തുന്ന വാര്‍ത്തയാണ് അമൃത പങ്കുവെച്ചത്. തന്റെ തലയ്ക്ക് പരിക്കേറ്റ വിവരമാണ് അമൃത ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ ആരാധകരെ അറിയിച്ചത്. തന്റെ തലയ്ക്ക് പരിക്ക് പറ്റി രണ്ട് സ്റ്റിച്ചുണ്ടെന്ന് അമൃത പറയുന്നു.
Also Read: മുൻ ഭർത്താവ് സെൽവരാഘവൻ തന്നോട് ചെയ്ത് കൂട്ടിയത് എല്ലാം വെളിപ്പെടുത്തി നടി സോണിയ അഗർവാൾ
ഷൂ എടുക്കാന്‍ വേണ്ടി സ്റ്റെയറിന്റെ അടിയിലേക്ക് പോയതായിരുന്നു, ഓര്‍ക്കാതെ നിവര്‍ന്നപ്പോള്‍ തലയിടിച്ചുവെന്നും പിന്നെ ഒന്നും ഓര്‍മ്മയില്ലെന്നും അമൃത പറയുന്നു. അതിനിടെ അമൃതയെ നോക്കി ഒരു സുഹൃത്ത് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു, എന്നാല്‍ തനിക്ക് ചിരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ തോന്നുന്നതെന്നും നല്ല വേദനയാണെന്നും അമൃത പറയുന്നു.