പ്രണയത്തിലാണെന്ന വിവരം പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് അമൃത സുരേഷും ഗോപി സുന്ദറും നേരിട്ടത്. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്നു പ്രമുഖ സംഗിത സംവിധായകന് ഗോപി സുന്ദര്‍.
പിന്നാലെയാണ് ആ ബന്ധവും ഉപേക്ഷിച്ച് പിന്നണി ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ പ്രണയത്തിലായത്. ഇരുവരും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ മുതല്‍ വലിയ വിമര്‍ശനങ്ങളാണ് താരങ്ങള്‍ നേരിട്ടത്. മുന്‍കാല ബന്ധങ്ങളുടെ പേരില്‍ മോശം കമന്റുകളുമായി നിരവധി പേരായിരുന്നു ഇവര്‍ക്ക് എതിരെ രംഗത്ത് എത്തിയത്.
ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി ഇരുവരും പലവട്ടം എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നേരത്തെ ഇരുവരുടെയും ആദ്യത്തെ ഓണാഘോഷവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
തങ്ങളുടെ യാത്രകളും സംഗീത പരിപാടികളും മറ്റ് വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെയ്ക്കുന്ന താരങ്ങളുടെ പട്ടായ യാത്രയും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇപ്പോഴിതാ അമൃതയുടെ മകള്‍ പാപ്പുവിന്റെ പിറന്നാള്‍ ആഘോഷമാക്കുന്ന ഗോപി സുന്ദറിന്റെയും അമൃതയുടെയും വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
അമൃതംഗമയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പിറന്നാള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബലൂണുമായി എത്തി പാപ്പുവിനെ ഞെട്ടിക്കുകയായിരുന്നു ഗോപി സുന്ദര്‍. അമൃതയും ഗോപി സുന്ദറും പാപ്പുവും ഒന്നിച്ചാണ് കേക്കുമുറിച്ചതും പിറന്നാള്‍ സദ്യ കഴിക്കുന്നതും.
സദ്യ കഴിക്കുന്നതിനിടെ പാപ്പുവിന് ഗോപി സുന്ദര്‍ ചോറുവാരിക്കൊടുക്കുന്നതും ഉമ്മകള്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം. സ്വന്തം മകളെ പോലെ തന്നെയാണ് പാപ്പുവിനെ ഗോപി സുന്ദര്‍ പിറന്നാള്‍ ദിനത്തില്‍ ചേര്‍ത്തുപിടിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.