ഗോപി സുന്ദറിനൊപ്പം ബിഗ് ബോസില്‍ പോകാന്‍ തയ്യാറെന്ന് അമൃത സുരേഷ്, പൈസ കിട്ടുമെങ്കില്‍ റെഡിയെന്ന് ഗോപി സുന്ദര്‍!

54

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ താരമായിരുന്നു ഒരു കാലത്ത് അമൃത സുരേഷ്. തരംഗമായിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. ഷോയില്‍ വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും സംഗീത ലോകത്തിന്റെ ശ്രദ്ധ നേടാന്‍ അമൃതയ്ക്ക് സാധിച്ചു. പിന്നാലെ താരം പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു.

നടന്‍ ബാല അമൃത സുരേഷിനെ വിവാഹം കഴിച്ചെങ്കിലും 2015 മുതല്‍ പിരിഞ്ഞു താമസിച്ച ഇരുവരും 2019ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് മകള്‍. മകളുടെ കസ്റ്റഡി അമൃത സുരേഷിനാണ്. ഇടയ്ക്ക് പാപ്പുവിനെ കാണാനായി ബാല എത്താറുണ്ട്.

Advertisements

ബാല അടുത്തിടെ ഡോ. എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. ഇതിനിടെ സംഗീതമാണ് തന്റെ വഴിയെന്ന് വെളിപ്പെടുത്തി അമൃത സഹോദരി അഭിരാമിയ്‌ക്കൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന പേരിലൊരു സംഗീത ബാന്റ് ആരംഭിക്കുകയും ഷോകള്‍ നടത്തുന്നുമുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു ചിത്രങ്ങള്‍. ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Also Read: അന്ന് സരിത അല്ല, ലക്ഷ്മി ആയിട്ടാണ് അടുത്ത് വന്നത്, ഒരു ഫോം ഫില്‍ ചെയ്തു നല്‍കി; പിന്നെ കോടതിയില്‍ വെച്ച് കാണുന്നു, ജയിലില്‍ അടുത്തടുത്ത മുറിയിലും; ശാലു മേനോന്‍

ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലായതോടെ സോഷ്യല്‍മീഡിയ സജീവമായിരിക്കുകയാണ്. വിവാദങ്ങള്‍ കത്തിച്ചും താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നും എല്ലായ്പ്പോഴും സോഷ്യല്‍മീഡിയ കൂടെ തന്നെയുണ്ട്. വെട്ടുക്കിളി ആക്രമണത്തിന് ഒന്നും ചെവി കൊടുക്കാതെ അമൃത സുരേഷും ഗോപി സുന്ദറും സ്വന്തം ജീവിതം ആസ്വദിക്കുകയാണ്.

ചിത്രങ്ങളും വിശേഷങ്ങളും മുറപോലെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയയ്ക്കുന്നുമുണ്ട്. ആദ്യമൊക്കെ പ്രണയ വെളിപ്പെടുത്തിയ ഉടനെ പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് നേരെ എല്ലാം വ്യാപകമായ വിമര്‍ശനങ്ങളും ട്രോളുകളും ആയിരുന്നു വന്നിരുന്നത് എങ്കിലും, ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്.

താരങ്ങളെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് നല്ല രീതിയില്‍ കമന്റ് ചെയ്യുന്നവരാണ് കൂടുതല്‍. മേയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നാണ് ഏറ്റവും പുതിയ ഫോട്ടോയ്ക്ക് വന്നിരിയ്ക്കുന്ന കമന്റുകള്‍.
ഞങ്ങള്‍ രണ്ട് പേരുടെയും ഒന്നു ചേരല്‍ രണ്ട് പേരുടെയും സംഗീത ജീവിതത്തിനും വലിയ പിന്തുണയായിരിയ്ക്കും എന്ന് അമൃത സുരേഷ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതുപോലെ തന്നെ സംഭവിക്കുകയാണ്. രണ്ട് പേരും ഒന്നിച്ചുള്ള സംഗീത ആല്‍ബങ്ങളും സ്റ്റേജ് ഷോകളും എല്ലാം തെളിവുകളാണ്. ഇപ്പോഴിതാ അമൃതയുടെയും ഗോപി സുന്ദറിന്റെയും ഒന്നിച്ചുള്ള ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

Also Read: ആ ഹോട്ടൽ റൂമിൽ നിന്നും ഇറങ്ങി വന്നതിന്റെ കാരണം മറ്റൊന്നാണ്, അല്ലാതെ ആളുകൾ പറയും പോലെ അല്ല; വാർത്ത വന്നതിൽ പിന്നെ ഫോൺ താഴെ വെയ്ക്കാൻ സാധിച്ചില്ല, സത്യം പറഞ്ഞ് ദിവ്യ

മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ പോകുന്നതിനെ കുറിച്ചായിരുന്നു അമൃതയും ഗോപി സുന്ദറും മലയാളം ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേകാഭിമുഖത്തില്‍ പറയുന്നത്. താന്‍ ഒരു തവണ പങ്കെടുത്തിട്ടുണ്ടെങ്കിലുംഗോപി സുന്ദറിനൊപ്പം വീണ്ടും പോകാന്‍ തയ്യാറാണെന്ന് അമൃത പറയുന്നു.

അതേസമയം, അമൃതയുടെ അഭിപ്രായത്തില്‍ തനിക്കും വ്യത്യാസമില്ലെന്നും പൈസ കിട്ടുമെങ്കില്‍ പോകാമെന്നും തമാശ രൂപേണ ഗോപി സുന്ദര്‍ പറഞ്ഞു. എന്നാല്‍ താന്‍ ഇതുവരെ ബിഗ് ബോസ് കണ്ടിട്ട് പോലുമില്ലെന്നും ഗോപി സുന്ദര്‍ കൂ്ട്ടിച്ചേര്‍ത്തു.

Advertisement