മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് ഇന്ന് അമൃത സുരേഷ്. 2007ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്.
അമൃതയെ പോലെ തന്നെ സഹോദരി അഭിരാമിയും പാട്ടിന്റെ ലോകത്തേക്ക് ചേക്കറിയിരുന്നു. ഇരുവരും ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ്. പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും ലക്ഷക്കണക്കിന് ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്.
ഇപ്പോഴിതാ നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുമായുള്ള തന്റെ വ്യക്തിബന്ധത്തെപ്പറ്റി സംസാരിക്കുകയാണ് അമൃത സുരേഷ്. തന്റെ വളര്‍ച്ചയില്‍ സുപ്രധാനമായ പങ്കുവഹിച്ച വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് അമൃത പറഞ്ഞു.
ഗരുഡന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനല്‍ സംഘചിപ്പിച്ച ഫാന്‍സ് മീറ്റിനിടെയായിരുന്നു അമൃത സുരേഷ് ഗോപിയുമായുള്ള ബന്ധത്തെപ്പറ്റി സംസാരിച്ചത്. മൗനമേ എന്ന പാട്ടിലൂടെയാണ് സുരേഷ് അങ്കില്‍ തന്റെ ലൈഫിലേക്ക് വന്നതെന്നും ഈ പാട്ട് ഐഡിയ സ്റ്റാര്‍ സിംഗറില്‍ പാടിയപ്പോള്‍ നല്ലമാര്‍ക്ക് കിട്ടിയിരുന്നുവെന്നും അമൃത പറയുന്നു.
എന്നാല്‍ തനിക്ക് കോസ്റ്റിയൂമിന് മാര്‍ക്കില്ലായിരുന്നു. അന്ന് തന്നെ സുരേഷ് അങ്കിളും രാധികാന്റിയും വീട്ടിലേക്ക് വിളിച്ചുവെന്നും ഇനി കോസ്റ്റിയൂമിന്റെ കാര്യത്തില്‍ മാര്‍ക്ക് കുറയില്ലെന്നും അത് തങ്ങള്‍ നോക്കിക്കോളാമെന്ന് പറഞ്ഞുവെന്നും ആ റിയാലിറ്റി ഷോയുടെ അവസാനം വരെ അങ്കിളായിരുന്നു തന്റെ സ്‌പോണ്‍സറെന്നും അമൃത പറയുന്നു.
ഒരു സ്‌പോണ്‍സര്‍ എന്നതിലുപരിയായി ഒരു അച്ഛന്റെ സ്ഥാനമാണ് സുരേഷേട്ടന്. അദ്ദേഹം ആരെയും വെറുതേ സഹായിക്കില്ല, തന്റേതെന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തിയാണ് ഇടപെടുന്നതെന്നും അങ്ങെനെയൊരു സ്‌നേഹം അനുഭവിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും അമൃത പറയുന്നു.