അമൃത സുരേഷ് സ്വകാര്യ ടിവി ചാനലിലലെ റിയാലിറ്റി ഷോയിലൂടെയാണ് ഗായികയായി തുടക്കം കുറിച്ചത്. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത സ്റ്റാര്‍ സിംഗര്‍ കണ്ടവരാരും ഈ മത്സരാര്‍ത്ഥിയെ മറന്നിരിക്കാനിടയില്ല.
റിയാലിറ്റി ഷോയിലൂടെയുള്ള വരവിന് ശേഷം തന്റേതായ മികവ് പ്രകടിപ്പിച്ചാണ് അമൃത മുന്നേറിയത്. ആര് ജെയായും കമ്പോസറായുമൊക്കെ അമൃത ഇപ്പോള്‍ ആകെ തിരക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അമൃത. സംഗീതത്തിന് പുറമെ ഫാഷനിലും അവര്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് അവര്‍ക്ക് ലഭിക്കുന്നത്.
മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ അമൃത സുരേഷ് എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയിരുന്നു. മമ്മൂക്കാ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചിരുന്നു താനെന്ന് അമൃത പറയുന്നു. അദ്ദേഹത്തെ കെട്ടിപ്പിടിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തതെന്നും അവര്‍ ചോദിക്കുന്നു.
ഹൈദരാബാദില്‍ ജൂണിന്റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ കഴിഞ്ഞ് വരുന്നതിനിടയിലാണ് മമ്മൂക്കയെ കണ്ടത്. തിരിച്ച് വരുമ്പോള്‍ ഫ്ളൈറ്റില്‍ അദ്ദേഹവുമുണ്ടായിരുന്നു.
സംസാരിക്കുന്നതിനിടയിലാണ് ഇക്ക തന്റെ കല്യാണത്തിന് വന്നിരുന്നുവെന്ന് പറഞ്ഞത്. ഓര്‍മ്മയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ നിന്റെ കല്യാണത്തിന് മാത്രമല്ല മോളുടെ കല്യാണത്തിനും താന്‍ വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അദ്ദേഹത്തെ കണ്ട സന്തോഷത്തിനിടയിലാണ് ഫോട്ടോ എടുത്തത്. ചോദിച്ചതിന് ശേഷമാണ് ഫോട്ടോ എടുത്തത്. ആദ്യത്തെ ഫോട്ടോയില്‍ ഒരു സ്നേഹം തോന്നിയില്ല. അതിന് പിന്നാലെയാണ് മമ്മൂക്കാ, ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെയെന്ന് ചോദിച്ചത്.
അദ്ദേഹം അതിനെന്താ എന്നായിരുന്നു ചോദിച്ചത്. ആ ചിത്രം വൈറലാവുകയും ചെയ്തു. 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമൃത ഗാനവുമായി എത്തുന്നത്. ജൂണിലെ മിന്നി മിന്നി എന്ന ഗാനം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.