നല്ലൊരു പോസിറ്റീവ് എനര്‍ജിയുണ്ട്, അച്ഛന് ഇഷ്ടപ്പെട്ട വീടാണ്, അത് ഞാന്‍ വാങ്ങാന്‍ പോകുന്നു, സന്തോഷവാര്‍ത്തയുമായി അമൃത സുരേഷ്

530

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അമൃത സുരേഷും , സഹോദരി അഭിരാമി സുരേഷും. പലപ്പോഴും ഈ താരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വിമര്‍ശനം നേരിടേണ്ടി വരാറുണ്ട്. ഫോട്ടോകള്‍ പങ്കുവെച്ചതിന്റെ പേരിലും നിലപാടുകള്‍ അറിയിച്ചതിന്റെ പേരിലൊക്കെ വിമര്‍ശനം നേരിട്ടിരുന്നു.

Advertisements

യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഈ അടുത്തായിരുന്നു ഇവരുടെ അച്ഛന്‍ മരിച്ചത്. അച്ഛന്റെ വിയോഗം അമൃതയെയും കുടുംബത്തെയും തളര്‍ത്തിയിരുന്നു.

Also Read: ഉമ്മന്‍ചാണ്ടിയുടെ കഥപറയുന്ന ചിത്രത്തില്‍ നായകനായി മമ്മൂട്ടി മതി, മകനായി ദുല്‍ഖറും, ചാണ്ടി ഉമ്മന്‍ പറയുന്നതിങ്ങനെ

ഇപ്പോഴിതാ അമൃത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സന്തോഷവാര്‍ത്തയാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. അച്ഛന്റെ ആഗ്രഹം പോലെ തങ്ങള്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ പോകുകയാണെന്ന് അമൃത പറയുന്നു. നേരത്തെ സ്വന്തമായി വീടുണ്ടെങ്കിലും ടൗണിലേക്ക് താമസം മാറിയതോടെ അമൃതവര്‍ഷിണി എന്ന ആ വീട് ഒരു ഓള്‍ഡ് ഏജ് ഹോമിന് അമൃതയും കുടുംബവും കൈമാറിയിരുന്നു.

തന്റെ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ അവിടെ നിന്നാണ് പഠിച്ചത്. ദൈവീകമായ ഒരു ഫീലിങ്ങുള്ള വീടായിരുന്നു അതെന്നും തങ്ങളുടെ കുടുംബത്തിന്റെ ഓര്‍മ്മകള്‍ മുഴുവന്‍ ആ വീട്ടിലായിരുന്നുവെന്നും പ്രോഗ്രാമുകള്‍ക്ക് വരാനും പോകാനും എളുപ്പമാകാന്‍ വേണ്ടിയാണ് വീടുമാറിയതെന്നും അമൃത പറയുന്നു.

Also Read: കൃത്യമായ ഐഡിയോളജിയുള്ള പാര്‍ട്ടി, ഇനി സിപിഎം വിട്ട് പോകില്ല, കേരളത്തില്‍ ഇനി ആരുവന്നാലും ബിജെപി രക്ഷപ്പെടില്ലെന്ന് ഭീമന്‍ രഘു

ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ വാസ്തുവൊക്കെ കറക്ടാണ്. അതുകൊണ്ട് അത് താന്‍ വാങ്ങാന്‍ പോകുകയാണെന്നും അവിടെ നല്ലൊരു പോസിറ്റീവ് എനര്‍ജിയുണ്ടെന്നും നല്ല ലൊക്കേഷനാണെന്നും ആ വീട് അച്ഛന് ഒത്തിരി ഇഷ്ടമാണെന്നും അതുകൊണ്ടാണ് ആ വീട് തന്നെ സ്വന്തമാക്കണമെന്ന് തോന്നിയതെന്നും അമൃത പറയുന്നു

Advertisement