ബോളിവുഡിൽ ഒരുക്കാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് അമൃത സിംഗ്. പെട്ടെന്ന് പേര് കേൾക്കുമ്പോൾ ഓർമ്മ വരില്ലെങ്കിലും ചുരുക്കത്തിൽ നടൻ സെയ്ഫ് അലിഖാന്റെ മുൻ ഭാര്യയെന്ന് പറഞ്ഞാൽ മനസ്സിലാക്കാൻ പ്രയാസമില്ല. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. യുവനടി സാറാ അലിഖാൻ ഇരുവരുടെയും മകളാണ്. ഒരു കാലത്ത് ആരാധകരുടെ പ്രിയ ജോഡിയായിരുന്ന ഇരുവരും 13 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് പിരിയുന്നത്.
വലിയ തോതിൽ വാർത്താ പ്രാധാന്യം നേടിയ വിവാഹമായിരുന്നു സെയ്ഫിന്റെയും, അമൃതയുടേയും. ബോളിവുഡിലെ സൂപ്പർ താര നായികയായിരിക്കുമ്പോഴാണ് തുടക്കകാരനായ സെയ്ഫിനെ അമൃത ജീവിത പങ്കാളിയാക്കുന്നത്. അന്ന് സെയ്ഫിന് 21 വയസ്സും അമൃതക്ക് 33 വയസ്സുമായിരുന്നു പ്രായം. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് അന്ന് ചർച്ചയാക്കപ്പെട്ടത്.
ബോളിവുഡിൽ തുടക്കകാരനായ സെയ്ഫിന് വേണ്ടി അമൃത ഒരുപാട് വിട്ട് വീഴ്ചകൾക്ക് തയ്യാറായിരുന്നു. ഇതിന്റെ ഭാഗമായി എടുത്ത തീരുമാനങ്ങളിലൊന്നാണ് കുട്ടികൾ വേണ്ട എന്നുള്ളത്. കുട്ടികളും, കുടുംബവുമായാൽ തന്റെ കരിയറിൽ ശ്രദ്ധിക്കാൻ സെയ്ഫിന് ആകില്ല എന്ന കാരണത്താലാണ് തങ്ങൾ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പിന്നീട് അമൃത ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സെയ്ഫിനെ ഒന്നിനുവേണ്ടിയും തളച്ചിടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ അമൃത തന്റെ സിനിമ കരിയർ ഉപേക്ഷിക്കുകയും ചെയ്തു.
വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന അമൃത വിവാഹ മോചനത്തോടെ അഭിനയ ജീവിതത്തിൽ സജീവമായി. സീരിയലുകളിലൂടെയാണ് താരം മടങ്ങി വരവ് നടത്തിയത്. അമൃതയുമായുള്ള വിവാഹമോചനശേഷം സെയ്ഫ് അലിഖാൻ കരീന കപൂറുമായി പ്രണയത്തിലാവുകയും, വിവാഹിതരാവുകയും ചെയ്തു.
അച്ഛന്റെയും അമ്മയുടെയും പാത പിൻതുടർന്ന് മകൾ സാറാ അലിഖാനും സിനിമിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് സാറ. സാറയ്ക്ക് പിന്നാലെ സഹോദരൻ ഇബ്രാഹിം അലിഖാനും ഉടനെ സിനിമയിൽ അരങ്ങേറ്റം നടത്തും.
Also Read
ഇനിയും സിംഗിളായി തുടരാനാണോ തീരുമാനം ? അനുഷ്ക ഷെട്ടിക്ക് ആരാധകരുടെ സ്നേഹോപദേശം.