ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഹൃദയത്തില്‍ കയറിയത്. ഈ പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത നായര്‍ അവതരിപ്പിച്ചത്.
കുടുംബവിളക്കിന് ശേഷം സ്റ്റാര്‍ മാജിക്കിലും വന്നതോടെ അമൃതയ്ക്ക് ആരാധകര്‍ കൂടി വന്നു. എന്നാല്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് അമൃത നായര്‍. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാണ് നടി.
ഇന്‍സ്റ്റഗ്രാമില്‍ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. യൂട്യൂബില്‍ സ്വന്തമായി ചാനല്‍ തുടങ്ങിയ അമൃത തന്റെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോകളെല്ലാം പങ്കുവെക്കാറുണ്ട്. വീഡിയോകള്‍ എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ താരം തനിക്ക് പനി വന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
പനി വന്നതിന കുറിച്ച് അങ്ങനെ താനും പെട്ടു ഗൈസ് എന്നാണ് അമൃത പറയുന്നത്. ഷൂട്ടിനിടയില്‍ കിട്ടിയ ഇടവേളയില്‍ താരം റൂമും വീടും വൃത്തിയാക്കിയിരുന്നു. രസകരമായ കമന്റുകളുമായി അമൃതയുടെ അമ്മയും എത്തുന്നുണ്ട്. ഇടയ്ക്ക് ഇടയ്ക്ക് പനി വരാറുണ്ടെന്നും എന്നാല്‍ ഇത് കുറച്ച് കൂടിപോയെന്നാണ് അമൃത പറയുന്നത്.
ഈ പനി തനിക്ക് കിട്ടിയത് ലൊക്കേഷനില്‍ നിന്നാണെന്നും താരം വെളിപ്പെടുത്തി. അവിടെയുള്ള എല്ലാവര്‍ക്കും പനിയായിരുന്നെനും എല്ലാം സെറ്റാക്കി വെച്ചാല്‍ പോകാതിരിക്കാന്‍ കഴിയില്ലായിരുന്നു. ഷൂട്ടിന് പോയി വന്നു കിടന്നത് മാത്രമേ ഓര്‍മയുള്ളുവെന്നും അമൃത പറഞ്ഞു. 105 ഡിഗ്രി പനി ആയിരുന്നു. ആശുപത്രിയില്‍ പോയി ട്രിപ്പിട്ട് കിടക്കുന്ന വീഡിയോയാണ് ആദ്യം കാണിച്ചത്.
അതേസമയം തനിക്ക് ഇപ്പോള്‍ പനി കുറഞ്ഞെന്നും ചെറിയ ശ്വാസം മുട്ടലൊക്കെ ഉണ്ടെന്നും താരം പറയുന്നു. പതിനാറ് ദിവസം ഇടവേളകള്‍ ഇല്ലാതെയുള്ള ഷൂട്ടില്‍ ആയിരുന്നത് കൊണ്ട് റൂം വൃത്തിയാക്കാന്‍ സമയം കിട്ടിയില്ല.
അത് കൊണ്ടാണ് ഇപ്പോള്‍ ചെയ്യുന്നതെന്നാണ് അമൃത പറഞ്ഞത്. ഇടാത്ത ചെരിപ്പുകളും ഉപയോഗിക്കാത്ത നെയില്‍ പോളിഷും ഉണ്ടെങ്കില്‍ അമ്മയ്ക്ക് കൊടുത്താല്‍ പുതിയ ഡിസൈന്‍ ആക്കി തരുമെന്നും താരം പറഞ്ഞു.
കീറിയ ജട്ടികളുണ്ടെങ്കില്‍ അതും അമ്മ നല്ല ഡിസൈന്‍ ചെയ്തു തരുമെന്ന് താരം പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞത് നീ അതാണോ ഇട്ടിട്ട് പോകുന്ന് എന്നായിരുന്നു.