മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞ് തന്നെ ഒരു സീരിയലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് അമൃത നായർമുൻപ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ എല്ലാം അതിജീവിച്ച് സോഷ്യൽ മീഡിയയിലടക്കം സജീവമാണ് താരം.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്. ഇപ്പോൾ താരം സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് സീരിയലിലാണ് അഭിനയിക്കുന്നത്. ഒപ്പം ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം സീരിയലിലും താരം എത്തുന്നുണ്ട്. മുൻപ് താരത്തിന്റെ വിവാഹം കഴിഞ്#ന്നെ രീതിയിൽ ഒരു ഷൂട്ടിനിടയിലെ രംഗം വൈറലായിരുന്നു.
ഇപ്പോഴിതാ വീണ്ടും അമൃതയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ പല സോഷ്യൽമീഡിയ ഗ്രൂപ്പുകളിലും വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ അമ്പല നടയിൽ കല്യാണ ചെക്കന്റെ കൈ പിടിച്ച് വധുവായി തുളസി മാല ചാർത്തി നിൽക്കുന്ന അമൃതയെയാണ് കാണുന്നത്. ഈ വിവാഹ വീഡിയോ ആണ്. വീഡിയോ പുറത്ത് വന്നതോടെ അമൃതയുടെ വിവാഹ ം കഴിഞ്ഞെന്നും പ്രചാരണം നടക്കുകയാണ്.
അതേസമയം, സീരിയലിലാണ് താൻ വിവാഹം ചെയ്തതെന്നും റബേക്കാ സന്തോഷും ജെയ്ക്കും മുഖ്യ കഥാപാത്രങ്ങളാകുന്ന സീരിയലായ കളിവീട് എന്ന സീരിയലിലെ തന്റെ കഥാപാത്രത്തിന്റെ വിവാഹമാണിത് എന്നും താരം വ്യക്തമാക്കുന്നു. സ്‌നേഹ & അഖിൽ വിവാഹം, ‘കളിവീട്’ പരമ്പര’ എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
താരം അഭിനയിക്കുന്ന കളിവീട് എന്ന സീരിയലിൽ കുറച്ച് ദിവസം മുൻപ് അമൃതയുടെ കഥാപാത്രത്തിന്റെ വിവാഹം നടന്നിരുന്നു. എന്നാൽ മറ്റ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വീഡിയോ മാത്രമാണ് പ്രചരിച്ചത്. അതാണ് അമൃതയുടെ വിവാഹം കഴിഞ്ഞുവെന്നും ഒളിച്ചോട്ടമായിരുന്നോ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആരാദകർ എത്താൻ കാരണം.