മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
കുടുംബ വിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്.
Also Read: ഫഹദ്, എന്റെ ഹൃദയത്തിലേക്ക് സ്വാഗതം, വിവാഹം കഴിഞ്ഞ വിവരം പങ്കുവെച്ച് സ്വര ഭാസ്‌കര്‍, വൈറലായി വീഡിയോ
തന്റെ വിശേഷങ്ങളെല്ലാം അമൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൃതയെ കുറിച്ചുള്ള ഒരു ഗോസിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അമൃത വിവാഹിതയായി എന്നായിരുന്നപു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍.
താരത്തിന് ഷിയാസ് കരീം അടക്കമുള്ളവര്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാര്‍ത്തകളിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമൃത. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണെന്നും അമൃത പറയുന്നു.
ചിത്രത്തിലുള്ള അജു തോമസ് ഗീതാഗോവിന്ദം എന്ന സീരിയലില്‍ തന്റെ പെയര്‍ ആയി അഭിനയിക്കുന്ന നടനാണെന്നും കളിയായിട്ടാണ് ഷിയാസ് ഇക്ക ഫോട്ടോയ്ക്ക് കമന്റ് ചെയ്തതെന്നും അമൃത വ്യക്തമാക്കി. എന്റെ ഭര്‍ത്താവും വീട്ടുകാരും എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിലാണ് അമൃത ഇക്കാര്യം പറഞ്ഞത്.